HOME
DETAILS

'ഈ വഴിത്താരയെ ധന്യമാക്കി കടന്നുവരുന്നു...'

  
backup
March 25, 2017 | 8:58 PM

%e0%b4%88-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%af%e0%b5%86-%e0%b4%a7%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ അങ്കച്ചൂടില്‍ മുന്നണികള്‍ പ്രചാരണം ശക്തമാക്കി. മണ്ഡലംതല കണ്‍വന്‍ഷനുകള്‍ അവസാനിച്ചതോടെ മണ്ഡലത്തില്‍ പഞ്ചായത്ത് സംഗമങ്ങള്‍ സജീവമായി. പ്രമുഖ വ്യക്തികളേയും സ്ഥലങ്ങളും സന്ദര്‍ശിച്ച് ആശീര്‍വാദവും പിന്തുണയും തേടുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.
പ്രചാരണം സജീവമായതോടെ ദേശീയ, സംസ്ഥാന നേതാക്കളും മലപ്പുറത്തെത്തിത്തുടങ്ങി. ഇന്നു പി.കെ കുഞ്ഞാലിക്കുട്ടിക്കു വോട്ടഭ്യര്‍ഥിച്ചു കേരളാ കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം മാണിയും ഇന്നു മലപ്പുറത്തെത്തും. വൈകിട്ട് 3.30നു മലപ്പുറം ടൗണ്‍ഹാളിലാണ് കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. ഇന്നലെ യു.ഡി.എഫ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.ഐ ഷാനവാസ് എം.പി, എം.എം ഹസന്‍ എന്നിവര്‍ ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പ്രമുഖ നേതാക്കള്‍ക്കു ചുമതല നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍നിന്നുള്ളവരുള്‍പ്പെടെ എം.എല്‍.എമാര്‍ക്കാണ് പഞ്ചായത്തുകളില്‍ ചുമതലയുളളത്. വിവിധ നിയമസഭാ മണ്ഡലങ്ങള്‍ക്ക് ഓരോ ദിവസമെന്ന രീതിയിലാണ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പര്യടനം.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ  വൈകിട്ടാണ് പ്രചാരണത്തിനിറങ്ങിയത്. രാവിലെ മലപ്പുറം യു.ഡി.എഫ് ഓഫിസില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം വറ്റലൂരിലെ കല്യാണ വീട്ടിലെത്തി. വൈകിട്ട് പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ചെറുകരയില്‍ ആദ്യ പര്യടനം. തുടര്‍ന്ന് ഏലകുളം ബാപ്പു മുസ്‌ലിയാരെ വസതിയിലെത്തി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി മടങ്ങി.
തുടര്‍ന്ന് കുന്നക്കാവ് പിടിമല, മതുകുര്‍ശ്ശി, തവനൂര്‍ മന, തൂത എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വട്ടപ്പറമ്പിലെ  കുടുംബയോഗത്തില്‍ പ്രസംഗിച്ച ശേഷം പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലും മങ്കട കോവിലകം, കടന്നമന്ന എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ഇന്നു രാവിലെ എടപ്പറ്റ പഞ്ചായത്തിലെ പേഴുംതറയില്‍നിന്നു തുടങ്ങും. പാണ്ടിക്കാട്, തൃക്കലങ്ങോട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. വൈകിട്ട് ഏഴിനു കീഴാറ്റൂരില്‍ കണ്‍വന്‍ഷനോടെ സമാപിക്കും. നാളെ മലപ്പുറം മണ്ഡലത്തില്‍ പര്യടനം  തുടങ്ങും.   
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ ഇന്നലെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍  പര്യടനം  നടത്തി.  രാവിലെ മുനിസിപ്പാലിറ്റിയില്‍നിന്ന് ആരംഭിച്ചു പട്ടിക്കാട്, പൂപ്പലം, ചെമ്മലശ്ശേരി, മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴെക്കോട്, ആലിപ്പറമ്പ്, ഏലംകുളം പഞ്ചായത്തുകളില്‍ പര്യാടനം നടത്തി. ഇന്നു മങ്കടയില്‍ പര്യടനം നടത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. ശ്രീപ്രകാശ്  മുന്‍ വിദേശകാര്യ വക്താവ് നിരുപമ റാവുവിന്റെ കുടുംബവീട് സന്ദര്‍ശിച്ചു. മലപ്പുറം താമരക്കുഴി, ചെറാട്ടുകുഴി, കൊളത്തൂരില്‍ നടന്ന മങ്കട മണ്ഡലം കണ്‍വന്‍ഷന്‍,വേങ്ങര വ്യാപാര ഭവനില്‍ നടന്ന മണ്ഡലം കണ്‍വന്‍ഷന്‍ എന്നിവയില്‍ പങ്കെടുത്തു.
ഇന്നു മഞ്ചേരിയില്‍നിന്നു തുടങ്ങും. മംഗലാപുരം എം.പി നളിന്‍ കുമാര്‍ ഇന്നു പ്രചാരണത്തിനെത്തും.ദേശീയ നേതാവ് പി.കെ കൃഷ്ണദാസും ഇന്നലെ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തി.











Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  5 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  5 days ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  5 days ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  5 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  5 days ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  5 days ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  5 days ago
No Image

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

Kerala
  •  5 days ago
No Image

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം

Kerala
  •  5 days ago