HOME
DETAILS

ഡി.സി ബുക്‌സ് പുസ്തകമേളയും സാംസ്‌കാരികോത്സവും ഇന്നു മുതല്‍

  
backup
July 01 2016 | 05:07 AM

%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b5%81%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3%e0%b4%af


തിരുവനന്തപുരം: തലസ്ഥാനത്തെ പുസ്തക പ്രേമികള്‍ക്ക് വായനയുടെ വസന്തമൊരുക്കി ഡി .സി ബുക്‌സിന്റെ പുസ്തക മേളയും സാംസ്‌കാരികോത്സവും ഇന്നാരംഭിക്കും.
വൈകിട്ട് ആറ് മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടി പി കുഞ്ഞിക്കണ്ണന്‍ എഡിറ്റ് ചെയ്ത കേരളം 2020 എന്ന പുസ്തകം പ്രകാശിപ്പിക്കും. എം എ ഉമ്മന്‍, ഡോ. വി രാമന്‍കുട്ടി പങ്കെടുക്കും.
ഇന്ത്യയിലും വിദേശത്തമുള്ള പ്രമുഖ പ്രസാദകരുടെ പുസ്തകങ്ങള്‍ മേളയില്‍ അണി നിരക്കും. കഥ, കവിത, നോവല്‍, ജനപ്രിയ ഗ്രന്ഥങ്ങള്‍, ക്ലാസ്സിക് റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യ ഗ്രന്ഥങ്ങള്‍, ഡിക്ഷ്‌നറികള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, മത്സര പരീക്ഷകള്‍ക്കുള്ള പഠന സഹായികള്‍, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍, പാചകം, യാത്രാ വിവരണങ്ങള്‍, ജീവ ചരിത്രം, ആത്മകഥ,
ആരോഗ്യം തുടങ്ങി ലക്ഷക്കണക്കിന് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങളാണ് വായനക്കാര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മുതല്‍ എട്ട് വരെയാണ് പ്രവേശനം.
50 ശതമാനം വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും സാംസ്‌കാരിക സമ്മേളനങ്ങള്‍, പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
നാളെ മുതല്‍ 10 വരെ നടക്കുന്ന സാസ്‌കാരിക സമ്മേളനങ്ങളില്‍ പ്രശസ്തരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. ശ്രീകുമാരന്‍ തമ്പി, പി ജയചന്ദ്രന്‍, ടി പി ശ്രീനിവാസന്‍, സി പി നായര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ഋഷിരാജ് സിംഗ്, ജി വിജയരാഘവന്‍, ഡി ബാബു പോള്‍, എസ് ഹരികിഷോര്‍ ഐ എ എസ്, ലോക്‌നാഥ് ബഹ്‌റ
ഐ പി എസ്, പ്രൊഫ. വി മധുസൂദനന്‍ നായര്‍, പി ശ്രാമകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും ഡി സി ബുക്ക്‌സ് സി ഇ ഒ രവി ഡി സി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേള 14 വരെ തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  a day ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  a day ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  a day ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  a day ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  a day ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  a day ago
No Image

മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി

National
  •  a day ago
No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  a day ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  a day ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  a day ago