HOME
DETAILS

ആണവായുധമുണ്ടെന്ന പാകിസ്താന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് ജെയ്റ്റ്‌ലി

  
backup
March 10, 2019 | 9:22 PM

%e0%b4%86%e0%b4%a3%e0%b4%b5%e0%b4%be%e0%b4%af%e0%b5%81%e0%b4%a7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d

 


ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ പരിശീലന കേന്ദ്രത്തിനുനേരെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തോടെ ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന പാകിസ്താന്റെ പൊങ്ങച്ചം പൊളിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.


ഒരു വാര്‍ത്താ ചാനലില്‍ നടന്ന ആപ് കി അദാലത്ത് എന്ന പരിപാടിക്കിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ഇന്ത്യ പാകിസ്താനുമായി രണ്ട് തവണയിലധികം യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇവയ്‌ക്കെല്ലാം ശേഷം ഇന്ത്യയുടെ സാമ്പത്തിക, സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടി ജയിക്കാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു.
പാക് സൈന്യത്തിന് ഇനി രണ്ടുമാര്‍ഗം മാത്രമേ ബാക്കിയുള്ളൂ. ഒന്ന് ഭീകരരെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരേ നിഴല്‍യുദ്ധം നടത്തുക, രണ്ടാമത് ആണവായുധം ഉണ്ടെന്ന് വീമ്പുപറഞ്ഞ് നടക്കുക. ആ പൊങ്ങച്ചമാണ് ബാലാകോട്ട് ആക്രമണത്തോടെ തുറന്നുകാട്ടപ്പെട്ടതെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിട്ട് ആക്രമണം നടത്തുകയെന്നതാണ് പാകിസ്താന്റെ ഇതുവരെയുള്ള നയം. അതിനെ പ്രതിരോധിക്കുക എന്നതാണ് ഇന്ത്യ സ്വീകരിച്ചിരുന്ന നിലപാട്. ഭീകരരെ പ്രതിരോധിക്കുന്നതിനൊപ്പം അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് ആക്രമണം നടത്തുക എന്നതാണ് പുതിയ രീതി. 2016 ലെ മിന്നലാക്രമണമായിരുന്നു ഇതില്‍ ആദ്യത്തെ ചുവടുവയ്പ്പ്. രണ്ടാമത്തെ നടപടിയായിരുന്നു ബാലാകോട്ടിലെ വ്യോമാക്രമണം. ഇന്ത്യയുടെ നടപടികള്‍ക്ക് ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ വലംകൈയെ യുഎസിൽ നിന്ന് നാടുകടത്തി; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ 

National
  •  11 days ago
No Image

380,000 വീടുകളിൽ വൈദ്യുതി എത്തിക്കും; ഫുജൈറ എഫ്3 പവർ പ്ലാന്റ് വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു

uae
  •  11 days ago
No Image

വയനാട് പാല്‍ച്ചുരത്തില്‍ നിന്ന് നൂറടി താഴ്ചയിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ മരിച്ചു; സഹായി ചാടി രക്ഷപ്പെട്ടു

Kerala
  •  11 days ago
No Image

കുർണൂൽ ബസ് ദുരന്തം: ബസ് ഡ്രൈവർക്കും ഉടമയ്ക്കുമെതിരെയുള്ള കേസ് നിലനിൽക്കും, ബൈക്ക് യാത്രികനെതിരെയും നിയമനടപടി; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

National
  •  11 days ago
No Image

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

obituary
  •  11 days ago
No Image

വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പും ഫോട്ടോ ഗാലറിയും പരിശോധിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റ് വിഭജനം ചൂടുപിടിക്കുന്നു; മുന്നണികൾ അങ്കത്തട്ടിലേക്ക്

Kerala
  •  11 days ago
No Image

'കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുത്' പി.എം ശ്രീയില്‍ സി.പി.ഐയെ അനുനയിപ്പിക്കാന്‍ പിണറായി; ബിനോയ് വിശ്വത്തെ കാണുമെന്ന് സൂചന

Kerala
  •  11 days ago
No Image

സൂപ്പർ മാർക്കറ്റിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ചു; രണ്ടാം മണിക്കൂറിൽ ദുബൈ പൊലിസ് കൈയ്യോടെ പൊക്കി

uae
  •  11 days ago
No Image

പാലക്കാട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നും ആംബുലന്‍സില്‍ സാധനങ്ങള്‍ എത്തിച്ച പഞ്ചായത്തിനെതിരേ പരാതി; ആംബുലന്‍സ് ചരക്കുവണ്ടിയാക്കിയെന്ന്

Kerala
  •  11 days ago