HOME
DETAILS

റോ റോ: നാളെ മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും പണം നല്‍കണം

  
backup
July 01, 2018 | 5:23 AM

%e0%b4%b1%e0%b5%8b-%e0%b4%b1%e0%b5%8b-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9a%e0%b4%95%e0%b5%8d%e0%b4%b0

 

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ റോ റോയില്‍ നാളെ മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് ഈടാക്കാന്‍ തീരുമാനം. നേരത്തേ ഇരുചക്ര വാഹനങ്ങള്‍ക്ക് പത്ത് രൂപയുടെ ടിക്കറ്റില്‍ പിറകിലിരിക്കുന്നവര്‍ക്കും യാത്ര ചെയ്യാമായിരുന്നു. ഇതാണ് ഇപ്പോള്‍ കിന്‍കോ മാറ്റുന്നത്.
നേരത്തേ ജങ്കാര്‍ സര്‍വിസ് നടത്തിയിരുന്നപ്പോഴും ഇത്തരത്തില്‍ സ്വകാര്യ നടത്തിപ്പുകാര്‍ക്ക് പിറകില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് മൂന്ന് രൂപ ടിക്കറ്റ് ഈടാക്കാനുള്ള അനുവാദം നഗരസഭ നല്‍കിയിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നഗരസഭ തീരുമാനം പിന്‍വലിച്ചു. പിന്നീട് ഇതുവരെ ഇരുചക്ര വാഹനങ്ങളില്‍ പിറകില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ഈടാക്കിയിരുന്നില്ല.
റോ റോ സര്‍വ്വീസ് നിലവില്‍ വന്നപ്പോഴും തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കിന്‍കോ സര്‍വ്വീസ് ഏറ്റെടുത്തതോടെയാണ് പിറകില്‍ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് ഈടാക്കാന്‍ തീരുമാനിച്ചത്. നഗരസഭയുടെ അനുവാദത്തോടെയല്ല കിന്‍കോ തീരുമാനമെടുത്തതെന്നാണ് വിവരം. കിന്‍കോ സര്‍വ്വീസ് ഏറ്റെടുത്തതോടെ നടത്തിപ്പില്‍ നഗരസഭക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്.
തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കിന്‍കോ നിലപാടിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രോഹിത് വെമുല ബില്‍' ക്യാംപസുകളിലെ ജാതിവിവേചനം തടയാന്‍ പുതിയ ബില്ലവതരിപ്പിച്ച് കര്‍ണാടക

National
  •  3 days ago
No Image

ബി.എല്‍.ഒയെ കൈയേറ്റം ചെയ്ത സംഭവം: കാസര്‍കോട് സി.പി.എം ലോക്കല്‍ സെക്രട്ടറി റിമാന്‍ഡില്‍

Kerala
  •  3 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

പുടിൻ ഇന്ത്യയിലേക്ക്: സന്ദർശനം ഡിസംബർ 4, 5 തീയതികളിൽ; ട്രംപിന്റെ താരീഫ് ഭീഷണിയടക്കം ചർച്ചയാകും

latest
  •  3 days ago
No Image

വധൂവരന്‍മാരെ അനുഗ്രഹിക്കാനെത്തി ബി.ജെ.പി നേതാക്കള്‍; ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ വേദി തകര്‍ന്ന് താഴേക്ക്

National
  •  3 days ago
No Image

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'അവളുടെ പിതാവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്' പെണ്‍വീട്ടുകാര്‍ നല്‍കിയ 30 ലക്ഷം സ്ത്രീധനത്തുക തിരിച്ചു നല്‍കി വരന്‍ 

Kerala
  •  3 days ago
No Image

സഊദിയിലെ 6000-ൽ അധികം കേന്ദ്രങ്ങളിൽ പരിശോധന; 1,300-ൽ അധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  3 days ago
No Image

യുഎഇ ദേശീയ ദിനം: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ച് ആര്‍ടിഎ

uae
  •  3 days ago
No Image

നിശബ്ദമായ കൊടുങ്കാറ്റാണ് അവൻ; ടെംബാ ബാവുമയെ മുൻ ഇന്ത്യൻ ഇതിഹാസ നായകനുമായി താരതമ്യം ചെയ്ത് എബി ഡിവില്ലിയേഴ്സ്

Cricket
  •  3 days ago