HOME
DETAILS

ടെക്‌നോപാര്‍ക്ക്: ചട്ടം ലംഘിച്ച് ബാങ്കുകളില്‍ കോടികളുടെ സ്ഥിര നിക്ഷേപം

  
backup
July 07, 2018 | 6:34 PM

tachno-park

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ സര്‍ക്കാര്‍ ചട്ടം ലംഘിച്ച് അനുമതിയില്ലാതെ കോടികള്‍ വിവിധ ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയതായി വിവര സാങ്കേതിക വകുപ്പ് നിയോഗിച്ച പരിശോധനാ വിഭാഗം കണ്ടെത്തി.
ഏതാണ്ട് 25 കോടിയോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തുക മറ്റു ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ അനുമതിയില്ലാതെ സ്ഥിരനിക്ഷേപം നടത്തരുതെന്ന് പദ്ധതി വിഹിതം അനുവദിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനില്‍നിന്ന് നിക്ഷേപം നടത്തിയ കാലയളവില്‍ തുകയുടെ 18 ശതമാനം പലിശ ഈടാക്കണമെന്ന് ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍, ടെക്‌നോപാര്‍ക്കിലെ ധനകാര്യ വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് ഫിനാന്‍സ് ഓഫിസര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24ന് 25 കോടിയലധികം രൂപ വിവിധ ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തിയതാണ് പരിശോധനാ വിഭാഗം കണ്ടെത്തിയത്.
സര്‍ക്കാര്‍ പണം സ്ഥിരനിക്ഷേപം നടത്തുക മാത്രമല്ല ഒരുതരത്തിലുള്ള സാമ്പത്തിക അച്ചടക്കവും പാലിക്കാതെയും മാനദണ്ഡമില്ലാതെയും ചെലവഴിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ധനകാര്യ അച്ചടക്കം ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ ചീഫ് ഫിനാന്‍സ് ഓഫിസറുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനങ്ങള്‍ കരാര്‍ നല്‍കുന്നതിലും സുതാര്യത പാലിച്ചിട്ടില്ല. ടെണ്ടര്‍, ക്വട്ടേഷന്‍ നടപടികള്‍ പാലിക്കാതെ വേണ്ടപ്പെട്ടവര്‍ക്ക് യഥേഷ്ടം കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. കരാര്‍ കാലവധി പുതുക്കി നല്‍കുന്നതും നടപടി ക്രമം പാലിച്ചല്ല. ഭീമമായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ രേഖാമൂലവും ഫോണിലൂടെയും സര്‍ക്കാരിന് ലഭിക്കുന്നുവെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ വര്‍ഷാവര്‍ഷം നല്‍കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ടെക്‌നോപാര്‍ക്കിലെ മുഴുവന്‍ കെട്ടിടങ്ങളും പണി കഴിപ്പിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ സ്‌ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ വാടക കണക്കാക്കി പാട്ടത്തിന് നല്‍കുകയാണ് ചെയ്യുന്നത്.
സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയാണ് വാടക നിശ്ചയിക്കുന്നത്. എന്നാല്‍ കെട്ടിടങ്ങള്‍ അനുവദിക്കുന്നതില്‍ സുതാര്യത ഇല്ലായെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, 2016ന് ശേഷം ടെക്‌നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണെന്നും കേരളത്തിലെ ഐ.ടി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ടെക്‌നോപാര്‍ക്കിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ പറഞ്ഞു.
ഐ.ടി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് 2017ല്‍ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പിലാക്കിയതായും ഐ.ടി സെക്രട്ടറി അവകാശപ്പെട്ടു. റിപ്പോര്‍ട്ടില്‍ ചീഫ് ഫിനാന്‍സ് ഓഫിസറെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല.
ടെക്‌നോപാര്‍ക്കില്‍ കൈവശമുള്ള സ്ഥലം ചിലര്‍ മറ്റുള്ളവര്‍ക്ക് മറിച്ച് നല്‍കുന്ന രീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ക്യൂ സിസ്റ്റം കൃത്യമായി നടപ്പാക്കിയെന്നും അദ്ദേഹം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  12 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  12 days ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  12 days ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  12 days ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  12 days ago
No Image

ഇനിയെല്ലാം സുതാര്യം; അഞ്ചു വകുപ്പുകളിൽ ഇ-വൗച്ചർ സംവിധാനം

Kerala
  •  12 days ago
No Image

ജനവികാരം പ്രതിഫലിപ്പിക്കുന്ന മാധ്യമമായി സുപ്രഭാതം മാറി: ചെന്നിത്തല

Kerala
  •  12 days ago
No Image

തെരുവുവിളക്ക് കത്തുന്നില്ലെങ്കിൽ ഓൺലൈനിൽ പരാതി നൽകാം

Kerala
  •  12 days ago
No Image

എക്‌സൈസിനെ ഏകോപിപ്പിക്കാൻ ഇനി കൺട്രോൾ റൂം; 24 മണിക്കൂറും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം 

Kerala
  •  12 days ago