HOME
DETAILS

ജോറാക്കി ജോസഫ്

  
backup
April 06 2019 | 20:04 PM

%e0%b4%9c%e0%b5%8b%e0%b4%b1%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d

 

ഹൈദരാബാദ്: ഐ.പി.എല്ലിലെ 19ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുംബൈ പിടിച്ചുകെട്ടി. 40 റണ്‍സിനാണ് മുംബൈ ഹൈദരാബാദിനെ തോല്‍പ്പിച്ചത്. ലസിത് മലിങ്കക്ക് പകരമെത്തിയ വിന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഹൈദരാബാദിന്റെ മുനയൊടിച്ചത്. 3.4 ഓവറില്‍ 12 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ജോസഫിന്റേത് ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബോളിങ് റെക്കോര്‍ഡാണ്.


ആദ്യം ബാറ്റ് ചെയ്ത മുംബൈ കീറണ്‍ പൊള്ളാര്‍ഡിന്റെ (26 പന്തില്‍ 46) ബാറ്റിങ് മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണര്‍മാരായ വാര്‍ണര്‍(15), ബെയര്‍‌സ്റ്റോ(16) എന്നിവരെ ആദ്യ ഓവറുകളില്‍ തന്നെ മുംബൈ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ മനീഷ് പാണ്ഡെ(16), ദീപക് ഹൂഡ(20), മുഹമ്മദ് നബി എന്നിവര്‍ മാത്രമാണ് ഹൈദരാബാദിനായി രണ്ടക്കം കടന്നവര്‍. ഒടുവില്‍ 17.4 ഓവറില്‍ 96 റണ്‍സിന് ഹൈദരാബാദ് മുംബൈക്ക് കീഴടങ്ങുകയായിരുന്നു.
മുംബൈക്ക് വേണ്ടി ഡീ കോക്ക്(19), ഇഷാന്‍ കിഷന്‍(17), ഹര്‍ദിക് പാണ്ഡ്യ(14), രോഹിത് ശര്‍മ(11), രാഹുല്‍ ചഹര്‍(10) എന്നിവരും രണ്ടക്കം കടത്തി. ഹൈദരാബാദിന് വേണ്ടി സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റ് നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  2 months ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 months ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 months ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 months ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 months ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 months ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 months ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 months ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 months ago