HOME
DETAILS

പാപമോചനത്തിന്റെ വഴികള്‍

  
backup
June 06, 2017 | 9:11 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പാപങ്ങള്‍ മനുഷ്യസഹചമാണ്. അല്ലാഹുന്റെ പ്രവാചകന്മാരോ അവന്റെ പ്രത്യേക അടിമകളോ അല്ലാത്തവരില്‍ നിന്നൊക്കെ തെറ്റുകള്‍ സംഭവിക്കും. വിശുദ്ധ ഖുര്‍ആനില്‍ നിരന്തരം തൗബയെ കുറിച്ച് സൂചിപ്പിക്കുന്ന ആയത്തുകള്‍ നമുക്ക് കാണാം. കൃത്യമായ ഇടവേളകളില്‍ ഖുര്‍ആന്‍ തൗബയെ കുറിച്ച് സൂചിപ്പിക്കുന്നതില്‍ നിന്നു തന്നെ നമുക്ക് മനസിലാക്കാം തെറ്റുകള്‍ നമ്മില്‍ നിന്ന് സംഭവിക്കുമെന്ന്. എന്നാല്‍ അതില്‍ തൗബ ചെയ്ത് മടങ്ങുന്നവനാണ് അല്ലാഹുവിങ്കല്‍ വിജയി. ഇനിയുള്ള ദിനരാത്രങ്ങള്‍ പാപമോചനത്തിന്റെതാണ്. നമ്മുടെ പാപങ്ങള്‍ പറയാനുള്ള സന്മനസ് നാം കാണിക്കണം.

പാപമോചനത്തിന്റെ വഴികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഖേദപ്രകടനമാണ്. ചെയ്തുപോയ പാപങ്ങളില്‍ ഖേദമുണ്ടാകുന്ന ഒരു മനസ് നമുക്ക് വേണം. തെറ്റ് ചെയ്യുമ്പോള്‍ ഞാന്‍ എന്റെ സൃഷ്ടവിനോട് നന്ദികേടാണ് ചെയ്യുന്നതെന്ന ഓര്‍മയും നമുക്കുണ്ടാവണം. അപ്പോഴാണ് നമ്മുടെ വിശ്വാസം  വെളിച്ചവും തെളിച്ചവുമുള്ളതാവുന്നത്. പാപമോചനത്തിന്റെ വഴികളില്‍ മറ്റൊന്ന് ചെയ്ത തെറ്റുകള്‍ ഇനി
ഞാന്‍ ആവര്‍ത്തിക്കില്ല എന്ന ദൃഡവിശ്വാസമാണ്. നാം ചെയ്തുപോയ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ നമ്മുടെ തൗബ സ്വീകാര്യമായിട്ടില്ല എന്നാണര്‍ഥം. പാപം ചെയ്യുമ്പോള്‍ സ്രഷ്ടാവിലേക്കുള്ള ദൂരമാണ് ഏറുന്നത്. അത് കൊണ്ടാണ് തൗബ തല്‍സമയം തന്നെ നടക്കുമെന്ന് ഇസ്‌ലാം അനുശാസിക്കുന്നത്. പശ്ചാത്താപത്തിന് ഭൂലോകത്തെ മനുഷ്യവാസത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യന്‍ പശ്ചാത്തപിച്ചു തന്നെയാണ് ഭൂമിയിലേക്ക് ഇറങ്ങി വന്നതുതന്നെ. വിലക്കപ്പെട്ട കനി ക
നി ഭക്ഷിച്ചതിന്റെ പേരില്‍ സ്വര്‍ഗം നിഷേധിക്കപ്പെട്ട ആദം നബിയും ഹവ്വാഅ് ബീവിയും ചെയ്തുപോയ പാപത്തിനു ഭൂമിയില്‍ വന്ന് മോചനമര്‍ഥിച്ചത് വര്‍ഷങ്ങളോളമാണ്.

ആ പശ്ചാത്താപമായിരുന്നു അവരെ പാപരഹിതരാക്കിമാറ്റിയത്. മനസിലടിഞ്ഞു കൂടിയ പൈശാചികതകളെ വലിച്ചെറിയുന്നതില്‍ പശ്ചാത്താപം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. മാറ്റത്തിന്റെ വന്‍ വിപ്ലവങ്ങള്‍ വരെ അതുവഴി സാധ്യമാക്കുന്നു. പുണ്യ നബിയുടെ കഴുത്തറക്കാനുള്ള മനസാണ് പശ്ചാതാപം വഴി ഇസ്‌ലാമിന്റെ തിളക്കമുള്ള ശക്തിയായി രൂപാന്തരം പ്രാപിച്ചത്. ഖത്താബിന്റെ കഴുത മുസ്‌ലിമായാല്‍ പോലും ഖത്താബിന്റെ മകന്‍ മുസ്‌ലിമാവില്ലെന്ന് പറഞ്ഞവര്‍ ജീവിച്ചിരുന്ന കാലത്താണിത് സംഭവിച്ചതെന്നോര്‍മ വേണം. പാപപങ്കിലമായ ഹൃദയത്തെ ശുദ്ധിചെയ്ത് വിശുദ്ധി കൈവരിക്കണമെന്നാണ് അല്ലാഹുവിന്റെ കല്‍പന. ഇല്ലെങ്കില്‍ നിസ്സഹായരായി ദൈവശിക്ഷ ഏറ്റവാങ്ങേണ്ടി വരുമെന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സുറതത്തി സുമ്മറിന്റെ നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ അല്ലാഹുവിങ്കലേക്ക്  മടങ്ങുകയും, അവന്നു കീഴ്‌പെടുകയും ചെയ്യുവിന്‍. പിന്നെ അത് വന്നതിന് ശേഷം നിങ്ങള്‍ സഹായം ലഭിക്കുകയില്ല. (ഖുര്‍ആന്‍). ആര്‍ക്കും എപ്പോഴും കയറിവരാന്‍ പാകത്തിലാണ് നാഥന്റെ പശ്ചാത്താപത്തിന്റെ കവാടം തുറന്നിട്ടിരിക്കുന്നത്. ആ കവാടം അവനല്ലാതെ മറ്റാര്‍ക്കും കൊട്ടിയടക്കാന്‍ കഴിയില്ല.

99 പേരെ വധിച്ച ഘാതകനു മുന്നില്‍ തൗബയുടെ കവാടം കൊട്ടിയടക്കാന്‍ ശ്രമിച്ചയാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് ചരിത്രം. 100 തികച്ച ഘാതകന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. വീണ്ടും കൊട്ടിയ ആ കവാടം അയാള്‍ക്കു മുന്നില്‍ തുറന്ന് കിടക്കുകയായിരുന്നുവത്രെ. പകല്‍ വേളയിലെ പാപികളുടെ പാപം പൊറുക്കാന്‍ രാത്രി കൈനീട്ടിയിരിക്കുന്നവനാണ് അല്ലാഹു. രാത്രി സമയത്തെ പാപികളുടെ പാപം പൊറുക്കാന്‍ പകലിലും കൈനീട്ടിയിരിക്കുയാണവന്‍. ഇത്രയേറെ അനുഗ്രഹം നമ്മില്‍ വന്നിട്ടും നാം തെറ്റിലേക്ക് തന്നെ തിരിഞ്ഞു നില്‍ക്കുകയാണ്.

പശ്ചാത്തപിച്ചു മടങ്ങുന്നവരോട് അല്ലാഹുവിന്റെസ്‌നേഹാനുരാഗം വാക്കുകള്‍ക്കതീതമാണെന്ന് ഖുര്‍ആന്‍ പറയുന്നു. നിശ്ചയമാ
യും പശ്ചാത്താപിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയും അല്ലാഹു സ്‌നേഹിക്കുന്നു. പശ്ചാത്തപിക്കുന്ന സമൂഹത്തിന്റെ ഉയര്‍പ്പിനു വേണ്ടി എണ്ണിയാലൊടുങ്ങുന്ന വാഗ്ദാനങ്ങള്‍ നാഥന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവായി പാപമോചനം ചോദിക്കുന്നവര്‍ക്ക്  എല്ലാ വിഷമങ്ങളില്‍ നിന്നും രക്ഷയും സമാധാനവും വിചാരിക്കുന്ന ഭാഗങ്ങളില്‍ കൂടി ആഹാരവും ലഭിക്കുന്നതാണെന്ന് ഹദീസില്‍ കാണം. പശ്ചത്താപത്തിനു നിശ്ചിത സമയങ്ങളില്ലെങ്കിലും കുടുതല്‍ ഫലപ്രാപതിയുള്ള ചില സമയങ്ങള്‍ അവന്‍ നിശ്ചയിച്ചിട്ടുണ്ട്. വിശുദ്ധ റമദാനാണ് അതിലേറ്റവും പ്രധാനമായിട്ടുള്ളത്. റമദാന്‍ പശ്ചാത്താപത്തിന്റെ കൂടി മാസമാണ്. ആത്മവിശുദ്ധിയുടെ നാഥന്റെ തൃപ്തി നാം നേടിയെടുക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.


(സമസ്ത ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ തിളങ്ങാൻ മുൻ ബ്ലാസ്റ്റേഴ്‌സ് താരം; കളത്തിലിറങ്ങുക സാക്ഷാൽ ബ്രസീലിനെതിരെ

Football
  •  3 days ago
No Image

ഗോവ നിശാക്ലബ് തീപ്പിടിത്തം: 25 മരണം; പടക്കം പൊട്ടിച്ചതാണ് കാരണമെന്ന് നിഗമനം, 4 ജീവനക്കാർ അറസ്റ്റിൽ

National
  •  3 days ago
No Image

തകർത്തടിച്ചാൽ ഒന്നാമനാവാം; രോഹിത്തിന് മുകളിൽ ഉദിച്ചുയരാനൊരുങ്ങി സ്‌കൈ

Cricket
  •  3 days ago
No Image

വിജയ്‌യുടെ ടിവികെ പാർട്ടിയുടെ ഈറോഡ് റാലിക്ക് പൊലിസ് അനുമതി നിഷേധിച്ചു; കാരണം വൻ ജനത്തിരക്കും പാർക്കിങ് പ്രശ്നവും

National
  •  3 days ago
No Image

'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ​ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ

uae
  •  3 days ago
No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  3 days ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  3 days ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  3 days ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago