HOME
DETAILS

പ്രതാപം മങ്ങാതെ തിരുവാഴിയോടന്‍ വെറ്റില: മറുനാടന്‍ മാര്‍ക്കറ്റിലും പ്രിയമേറേ

  
backup
November 11, 2018 | 4:59 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%aa%e0%b4%82-%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%b4%e0%b4%bf

അബ്ദുല്ല കരിപ്പമണ്ണ


ശ്രീകൃഷ്ണപുരം: വെള്ളിനേഴിയുടെ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകമാണ് വെറ്റില കൃഷി. ഒരു കാലത്ത് പെരുമാങ്ങോട് ചന്തയുടെ പ്രധാന വിപണിയായിരുന്നു തിരുവഴിയോട് വെറ്റില. തി രുവാഴിയോട്, കുറുവട്ടൂര്‍, വെള്ളിനേഴി, കല്ലുംപുറം പ്രദേശങ്ങളിലെ പ്രധാന കൃഷിയായിരുന്നു വെറ്റില. വള്ളുവനാട്ടിലെ വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങള്‍ക്കും ദക്ഷിണ നല്‍കുവാനും, വെറ്റിലമുറുക്കുന്നതിനും തിരുവാഴിയോടന്‍ വെറ്റില പ്രധാനമായിരുന്നു. പേരുകേട്ട ദേവാലയങ്ങളിലെ ദേവപ്രശ്‌നങ്ങള്‍ക്കു പോലും ഇവിടെ നിന്ന് വെറ്റില എത്തിച്ചിരുന്നു. ചൊവ്വാഴ്ച വളരെ ദൂരെനിന്നു പെരുങ്ങോട് (പെരുമാങ്ങോട്) ചന്തയിലെത്തുന്നവരും വെറ്റില വാങ്ങാന്‍ മറന്നിരുന്നില്ല. ചന്തക്ക് സ്ഥിരം പോകുന്നവരോട് പല സാധനങ്ങളും ഏല്‍പ്പിച്ച് കാത്തിരിക്കുന്നവരില്‍ വെറ്റിലക്കായി കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു. തലച്ചുമടായിട്ടാണ് വെറ്റിലക്കെട്ടുകള്‍ ച്ചന്തകളിലും കടകളിലും എത്തിച്ചിരുന്നത്. കാല്‍നടയായിത്ത ന്നെയാണ് ദൂരസ്ഥലങ്ങളിലും വെറ്റിലയുമായി പോയിരുന്നത്.വഴിയിലും നിരവധി പേര്‍ വെറ്റില വാങ്ങാനായി കാത്തുനിന്നിരുന്നു. ആഴ്ചയിലെ ഓരോ ദിവസവും ഓരോ പ്രദേശങ്ങള്‍ക്കായി നീക്കിവെച്ചിരുന്നതായും ഇവര്‍ പറയുന്നു.നിലവില്‍ 40 കൃഷിക്കാര്‍ മാത്രമേ വെറ്റിലകൃഷി ചെയ്യുന്നുള്ളൂ. വെള്ളിനേഴിപഞ്ചായത്ത് വെറ്റില കൃഷി സംരക്ഷിക്കുന്നതിന് തയ്യാറാക്കി സമര്‍പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 25 ഏക്കര്‍ സ്ഥലത്ത് കൃഷി വിപുലീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇന്ന് ഏതു കാലത്തും വരുമാനം പ്രതീക്ഷിക്കാവുന്ന കൃഷിയായി വൈറ്റില മാറിയിട്ടുണ്ട്. വെറ്റില കൃഷിയില്‍ സൂക്ഷ്മമായ പരിചരണങ്ങളും ആവശ്യമാണെന്ന് കര്ഷകര്‍ പറയുന്നു. മുട്ടോളം ആഴത്തില്‍ വട്ടത്തില്‍ തടമെടുത്ത് അതില്‍ ചാണകവും ചാരവും നിറച്ച് മൂടി 34 വര്‍ഷം മൂപ്പെത്തിയ നാല് മുട്ട് ഉള്ള തണ്ടാണ് നടുന്നത്, രണ്ട് മുട്ട് മണ്ണിനിടയിലും ബാക്കി പുറത്തും ആയി നടുന്നു . പരമ്പരാഗത ശൈലിയില്‍ 'വാറോലും' അതിനു ചുറ്റും 'അലകും' വെച്ചാണ് വെറ്റിലക്കൊടിക്ക് പടരാനുള്ള സൗകര്യമൊരുക്കുന്നത്. വാറോലെന്നു പറയുന്നത് തടത്തിനു നടുവില്‍ നാട്ടുന്ന കമ്പാണ്. പൂവ്വരശ്, മുരിങ്ങ, മുരിക്ക്, അമ്പാഴം തുടങ്ങിയവയാണ് വാറോലായി ഉപയോഗിക്കുന്നത്. വട്ടത്തിലുള്ള തടത്തില്‍ അഞ്ചോ ആറോ അലകുകള്‍ തുല്യ അകലത്തില്‍ തറച്ച് വാറോലിലേക്ക് തലപ്പുകളെല്ലാം ചേര്‍ത്തുകെട്ടും. കവുങ്ങിന്റെ അലകുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ അലകുകളിലാണ് വെറ്റില കൊടികള്‍ പടര്‍ത്തുന്നത്. തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ മൂന്നുനേരം നച്ചുകൊടുക്കണം. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാനും പാടില്ല. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളിള്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പിട്ട് ചുവട്ടില്‍ തളിക്കുകയും വേണം. പുല്ലാനിയില, ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്. ചെടി നട്ടു മൂന്നു മുതല്‍ ആറുമാസംകൊണ്ട് 150-180 സെ.മീ ഉയരത്തില്‍ വളര്‍ന്നിട്ടുണ്ടാകും. ഇതോടെ വള്ളികളില്‍ ശിഖരങ്ങള്‍ പൊട്ടിത്തുടങ്ങുന്നു. ഈ അവസരത്തില്‍ വിളവെടുപ്പ് തുടങ്ങാം.
വെറ്റില കൃഷിയുടെ സാധ്യതകള്‍ ചെറുതല്ല. മുളയേണിവെച്ച് നുള്ളിയെടുത്ത വെറ്റിലകള്‍ കെട്ടാക്കുമ്പോള്‍ കര്‍ഷകരുടെ മനസിലെ സ്വപ്നങ്ങളും ചെറുതല്ല. മറ്റു സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റും പറ്റുമെങ്കില്‍ വെറ്റില കയറ്റുമതിയെ കുറിച്ചും ഇവര്‍ ചിന്തിക്കാതിരിക്കുന്നില്ല. വെറ്റില കൃഷിയുടെ കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്തും ഇവരുടെ കൂടെ ഉണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  2 months ago
No Image

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നാളത്തെ മന്ത്രിസഭായോഗം നിർണായകം

Kerala
  •  2 months ago
No Image

ലോകകപ്പിൽ വീണ്ടും ഇതിഹാസം കുറിക്കാൻ മെസി; ചരിത്ര റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടത് മൂന്നേ മൂന്ന് ഗോൾ!

Football
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തരെ ബുദ്ധിമുട്ടിച്ചെന്ന് ബിജെപി; ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി

Kerala
  •  2 months ago
No Image

തോറ്റാൽ ഭൂമിയിലെ നരകമിതാണ്; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുഹമ്മദ് സലായുടെ വിടവാങ്ങൽ പ്രസംഗം

Football
  •  2 months ago
No Image

സി.ബി.എസ്.ഇ പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി; സാങ്കേതിക പിഴവ് സമ്മതിച്ച് ബോര്‍ഡ്

National
  •  2 months ago
No Image

പിണറായിയുടെ ഗൺമാൻമാരുടെ മർദ്ദനം: കേസ് ഡയറിയിൽ തിരുത്തൽ വരുത്തി; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി അന്വേഷണ സംഘത്തിന്റെ മൊഴി പുറത്ത്

Kerala
  •  2 months ago
No Image

ട്വിസ്റ്റ് ആണല്ലോ സിംഹമേ! സ്വന്തം കളി ജയിച്ചിട്ടും മുംബൈക്ക് വേണ്ടി പ്രാർത്ഥിച്ച് ശ്രേയസ് അയ്യർ; പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങൾ ഇനി മുംബൈയുടെ കൈകളിൽ

Cricket
  •  2 months ago
No Image

സംസ്ഥാനത്ത് വ്യഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് 21 കാരന് ദാരുണാന്ത്യം

Kerala
  •  2 months ago

No Image

അസമിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം: പശു മോഷണം ആരോപിച്ച് ദലിത് യുവാവ് അടക്കം രണ്ട് പേരെ അടിച്ചു കൊന്നു

National
  •  2 months ago
No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  2 months ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  2 months ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  2 months ago