HOME
DETAILS

ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍  വീണ്ടും പിന്‍വാതില്‍ നിയമന നീക്കം

  
backup
November 18, 2019 | 2:13 AM

kerala-finance-corporation-792312-2
 
 
 
 
 
 
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന നീക്കത്തിലൂടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമന നീക്കം. 
കമ്പനി സെക്രട്ടറി, ഡെപ്യൂട്ടി മാനേജര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നതിനായി കഴിഞ്ഞ 13ന് കോര്‍പറേഷന്‍ എം.ഡി കെ.എ മുഹമ്മദ് നൗഷാദ് വിജ്ഞാപനം പുറത്തിറക്കി. 
നിലവില്‍ ചട്ടവിരുദ്ധമായി ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ തുടരുന്ന വ്യക്തിയുടെ നിയമനം ക്രമപ്പെടുത്താനുള്ള നീക്കം ശക്തമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 2 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിച്ച് അവിടെ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റോടെയാണ് താല്‍കാലിക നിയമനത്തിന് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് എന്‍.ഒ.സി നിര്‍ബന്ധമാണ്. 
എന്നാല്‍, ഇവിടെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. കോര്‍പറേഷനില്‍ 30ഓളം താല്‍കാലിക നിയമനങ്ങള്‍ നടത്തിയിട്ടുള്ളതും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ഒരു ഡയരക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ ബന്ധുവിനെ മതിയായ യോഗ്യതയില്ലാതെയും ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിയമിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ശമ്പളം കോര്‍പറേഷന്‍ എം.ഡി രണ്ടുമാസമായി തടഞ്ഞിരിക്കുകയാണ്. ഇദ്ദേഹത്തെ ജോലിയില്‍നിന്ന് നീക്കംചെയ്യുന്നത് കോര്‍പറേഷന്‍ ചെയര്‍മാന്‍ മന്ത്രി ഓഫിസ് മുഖാന്തിരം ഇടപെട്ട് തടയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഇയാളെ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ നിലനിര്‍ത്തുന്നതിനാണ് ഇപ്പോള്‍ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. 
പുതിയ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുകയും ഉയര്‍ന്ന റാങ്ക് നല്‍കി നിയമനം ക്രമപ്പെടുത്താനുമാണ് നീക്കമെന്നാണ് സൂചന.പി.എസ്.സി മുഖാന്തരം സ്ഥിരംനിയമനം നടത്തേണ്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ഇതുവരെ നിയമന നടപടികള്‍ ആരംഭിച്ചിട്ടില്ല. വലിയ തുക ഉന്നതങ്ങളില്‍ കോഴ നല്‍കിയാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ നിയമനങ്ങള്‍ തരപ്പെടുത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. 
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ചട്ടവിരുദ്ധ താല്‍കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനുകള്‍ നിലവിലുണ്ട്. ചട്ടപ്രകാരം 179 ദിവസത്തേക്ക് താല്‍കാലിക നിയമനം നടത്താനേ അനുവാദമുള്ളൂ. എന്നാല്‍, ഇവിടെ രണ്ടും മൂന്നും വര്‍ഷങ്ങളായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്നവരുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  20 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  20 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  20 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  20 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  20 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  20 days ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  20 days ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  20 days ago
No Image

സഞ്ജു സാംസൺ ഓപ്പണിംഗ് റോളിൽ തിരിച്ചെത്തിയാൽ തിളങ്ങാൻ സാധ്യതയില്ല! കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം

Cricket
  •  20 days ago