HOME
DETAILS

അകക്കണ്ണിന്റെ കാഴ്ചയില്‍ അടുക്കള വിഭവമൊരുക്കാന്‍ ഇനി യുവതികളും

  
backup
December 28, 2018 | 5:44 AM

akakkann3548754151

 

കൊണ്ടോട്ടി: അകക്കണ്ണിന്റെ വെളിച്ചത്തില്‍ മേശയില്‍ നിരത്തിയ ഭക്ഷണ വസ്തുക്കള്‍ സ്പര്‍ശിച്ചും വാസനിച്ചും പാചക പരിശീലനം നേടി യുവതികള്‍. പുളിക്കല്‍ ജിഫ്ബി (ഗ്ലോബല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്)യിലാണ് അകക്കണ്ണ് കാഴ്ചയില്‍ അടുക്കള വിഭവമൊരുക്കാന്‍ യുവതികള്‍ പരിശീലനം നേടിയത്.
കാഴ്ചയില്ലാത്ത വനിതകളെ ഒറ്റപ്പെടലുകളില്‍ നിന്ന് ചെറുത്ത് നില്‍ക്കാനാണ് അസ്സബാഹ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹോം മാനേജ്‌മെന്റ് പരിശീലനം നല്‍കിയത്. ജിഫ്ബിയിലെ പഠിതാക്കള്‍ ഉള്‍പ്പെടെ 50 പേര്‍ പാചക പരിശീലനം നേടി. സ്റ്റൗ കത്തിച്ച് പാചകം ചെയ്യുന്നതുവരെയാണ് പരിശീലനം.
നിലവില്‍ കുട, സോപ്പ്, പെനോയില്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ജിഫ്ബിയിലെ കാഴ്ചയില്ലാത്തവരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നുണ്ട്. ഹോം മാനേജ്‌മെന്റ് കോഴ്‌സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ് അധ്യക്ഷയായി. ഇരുവരും കണ്ണുകെട്ടി കാഴ്ചയില്ലാത്തവര്‍ക്കൊപ്പം പാചക പരിശീലനത്തില്‍ പങ്കാളികളായി. രഞ്ജിന ടീച്ചര്‍ നേതൃത്വം നല്‍കി. അസ്സബാഹ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ കരീം മാസ്റ്റര്‍, പി.ടി മുഹമ്മദ് മുസ്തഫ മാസ്റ്റര്‍, പി.അബ്ദുല്‍ഗഫൂര്‍, ഹംസ ഇരിങ്ങല്ലൂര്‍, മുനീറചാലിയം, നദീറ മുനീബ്, ഷാഹിന, ജസീല സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago