വെരിക്കോസ് വെയ്ന്‍; എന്തിന് ലേസര്‍? എന്തിന് സര്‍ജറി?
വെരിക്കോസ് വെയ്ന്‍; എന്തിന് ലേസര്‍? എന്തിന് സര്‍ജറി?
പ്രായഭേദമെന്യേ ഒട്ടേറെപേരില്‍ കാണുന്ന രോഗാവസ്ഥയാണ് വെരിക്കോസ് വെയ്ന്‍. ശരീരത്തിലെ ഏത് സിരയേയും ബാധിക്കാമെങ്കിലും കാലിലെ സിരകളെയാണ് കൂടുതലായി വെരിക്കോസ് വെയ്ന്‍ ബാധിക്കാറ്. വിവിധ അവയവങ്ങളില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിനിന്നും ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ഇലാസ്റ്റിക് രക്തക്കുഴലുകളാണ് സിരകള്‍. താഴെനിന്ന് മുകളിലേക്ക് ഒരു ദിശയില്‍ മാത്രമാണ് ഇവയുടെ പ്രവര്‍ത്തനം. ധമനികളെക്കാള്‍ നേര്‍ത്തതും ഇലാസ്റ്റിസിറ്റി കൂടിയവയുമാണ് സിരകള്‍. മൂന്ന് പാളികളായി നിര്‍മിക്കപ്പെട്ടിരിക്കുന്ന സിരകള്‍ വഹിക്കുന്നത് അശുദ്ധരക്തമാണ്. രക്തത്തിന്റെ പിന്നോട്ടുള്ള ഒഴുക്കിനെ തടയാന്‍ പാകത്തില്‍ നിശ്ചിത അകലത്തില്‍ വാല്‍വുകള്‍ സിരകള്‍ക്കുള്ളില്‍ കാണപ്പെടുന്നു
ഗ്രാവിറ്റിക്ക്(ഗുരുത്വാകര്‍ഷണത്തിന്) എതിരായ രക്തചംക്രമണത്തെ സഹായിക്കുന്ന വാല്‍വുകളാണ് രക്തത്തിന്റെ താഴേക്കുള്ള ഒഴുക്കിനെ തടഞ്ഞുനിര്‍ത്തുന്നത്. ഈ വാല്‍വുകള്‍ക്ക് ബലക്ഷയം ഉണ്ടാകുമ്പോള്‍ ഹൃദയത്തെ ലക്ഷ്യമാക്കി മുകളിലേക്കുള്ള രക്തഗതി തടസപ്പെടുകയും കാലിന്റെ അവസാനഭാഗങ്ങളിലെ സിരകളില്‍ തന്നെ അവ കെട്ടിനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ കേടായ വാല്‍വിന് താഴെയുള്ള രക്തക്കുഴലുകള്‍ ഭിത്തിയില്‍ സമ്മര്‍ദം അധികരിച്ച് ആ ഭാഗത്തെ വെയ്ന്‍ തടിച്ച് വലിഞ്ഞ് വലുതാകുന്നു. ഇതാണ് വെരിക്കോസ് വെയ്ന്‍ എന്ന അവസ്ഥ.
ദീര്‍ഘനേരം നിന്ന് ജോലി ചെയ്യേണ്ടിവരുന്നവരിലാണ് വെരിക്കോസ് വെയ്ന്‍ സാധാരണ കണാറുള്ളത്. പാരമ്പര്യം, അമിതവണ്ണം, പ്രായാധിക്യം എന്നിവയും കാരണമായേക്കാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വെരിക്കോസ് വെയ്ന്‍ കൂടുതലായി കാണപ്പെടുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ട് രക്തക്കുഴലുകള്‍ വികസിക്കുന്നതുമൂലം ആര്‍ത്തവ വിരാമസമയത്തും അതുപോലെ ഗര്‍ഭപാത്രത്തിന്റെ വികാസം മൂലം വയറിനുള്ളിലെ സമ്മര്‍ദം കൂടുകയും രക്തചം ക്രമണ വ്യതിയാനങ്ങളുടെയും ഫലമായി ഗര്‍ഭിണികളിലും വെരിക്കോസ് വെയ്ന്‍ കാണപ്പെടാറുണ്ട്. വെരിക്കോസ് വെയ്‌നിനെ രണ്ടായി തരംതിരിക്കാം. പ്രൈമറി വെരിക്കോസ്, സെക്കന്‍ഡറി വെരിക്കോസ്. വികസിക്കുന്ന സിരകളുടേതല്ലാത്ത മറ്റ് ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന വെരിക്കോസ് വെയ്‌നാണ് സെക്കന്‍ഡറി.
ഉദാഹരണം വയറ്റിലുണ്ടാകുന്ന മുഴകള്‍, കാലിന് ഏറ്റവും ഉള്ളിലുള്ള ഡീപ് വെയ്‌നിനുള്ളില്‍ രക്തം കട്ടപിടിക്കുന്ന ഡി.വി.ടി പോലെയുള്ള അവസ്ഥ മുതലായവ സാധാരണ കണ്ടുവരുന്നത് വാല്‍വുകള്‍ തകരാറിലാകുന്നത് മൂലമുള്ള വെരിക്കോസ് വെയ്‌നാണ്.
ലക്ഷണങ്ങള്‍
- സിരകള്‍ ചുരുണ്ട് തടിച്ച് വീര്‍ത്ത് കാണപ്പെടുക
- കണങ്കാലുകളില്‍ നീര് (നിന്ന് ജോലി ചെയ്യുന്നവര്‍ ആണെങ്കില്‍
വൈകുന്നേരമാകുമ്പോഴേക്കും കൂടുതലായി കാണപ്പെടുന്നു) - കൂടുതല്‍ നില്‍ക്കുമ്പോള്‍ കാലിന് വേദന, ഭാരകൂടുതല്‍ അനുഭവപ്പെടുക,
- കടച്ചില്‍
- ചര്‍മത്തിലുണ്ടാകുന്ന നിറവ്യത്യാസം ചൊറിച്ചില്‍
- നീലവരകള്‍ പോലെ ചര്‍മ്മ ഉപരിതലത്തില്‍ കാണപ്പെടുന്ന സ്‌പൈഡര്‍ വെയ്ന്‍സ്
- ചര്‍മത്തില്‍ പാടുകള്‍, വരള്‍ച്ച
സങ്കീര്‍ണതകള്‍
വ്രണങ്ങള്‍:
പൊട്ടിയ സിരയില്‍ അണുബാധ ഉണ്ടാകുകയുംഉണങ്ങാത്തമുറിവുകളായി അവ മാറുകയും ചെയ്യുന്നു.
രക്തം കട്ടപിടിക്കല്‍:
സിരകള്‍ക്കുള്ളില്‍ രക്തം കട്ടപിടിച്ച് അവ അസഹ്യമായ വേദന.
രക്തസ്രാവം:
ദുര്‍ബലമാകുന്ന സിരകള്‍ പൊട്ടി രക്തസ്രാവം.
വെരിക്കോസ് വെയ്‌നിന്റെ വിവിധ ഘട്ടങ്ങള്‍
ഗ്രേഡ് 0. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നുംതന്നെ കാഴ്ചയില്‍ ഉണ്ടാകുന്നില്ല.
ഗ്രേഡ്1 നീലനിറത്തില്‍ ചെറിയ സിരകള്‍ കാണപ്പെടുന്നു.
ഗ്രേഡ്2 പുറത്തേക്ക് തള്ളിയ സിരകള്‍, പിണഞ്ഞുകിടക്കുന്ന സിരകള്‍എന്നിവ കാണപ്പെടുക.
ഗ്രേഡ്3 കാലില്‍ നീര്‍കെട്ട്.
ഗ്രേഡ്4 നീര്‍ക്കെട്ടിനൊപ്പം ചര്‍മത്തില്‍ ചൊറിച്ചില്‍, നിറവ്യത്യാസം ,തൊലിപ്പുറത്ത് പൊറ്റകെട്ടിയതുപോലെ കാണപ്പെടുന്നു.
ഗ്രേഡ്5 മുറിവുകള്‍ ഉണ്ടാകുന്നു/ഉണങ്ങിയ മുറിവുകള്‍
ഗ്രേഡ്6 ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍
ചികിത്സ
വേരിക്കോസ് വെയ്‌നിനെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യമാണ് ചികിത്സിച്ചാല്‍ മാറുമോ എന്നത്. അവസ്ഥ അനുസരിച്ചുള്ള ചികിത്സയാണ് ആയുര്‍വേദത്തില്‍ നല്‍കുന്നത്. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും മാര്‍ഗനിര്‍ദേശവും വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യണം.
വ്രണങ്ങള്‍ ഉണക്കാനുമുള്ള പ്രത്യേക ഔഷധക്കൂട്ടുകള്‍, തെറാപ്പികള്‍ എന്നിവ
ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പീച്ച് തെറാപ്പി, രക്തമോക്ഷണംതുടങ്ങിയവ അതില്‍പ്പെടുന്നു. എത്ര പഴകിയതും പൊട്ടിയൊലിക്കുന്നതുമായവെരിക്കോസ് വെയ്ന്‍, വെരിക്കോസ് അള്‍സര്‍ എന്നിവ പൂര്‍ണമായി സുഖപ്പെടുത്തുവാനുള്ള ഔഷധക്കൂട്ടുകള്‍ ആയുര്‍വേദത്തിലുണ്ട്.
തുടക്കത്തിലേ കൃത്യമായ ചികിത്സ ലഭിക്കുകയാണെങ്കില്‍ പൂര്‍ണമായി മാറ്റാന്‍ കഴിയുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. രോഗീബലത്തിനും രോഗബലത്തിനുമനുസരിച്ച് ചികിത്സ വ്യത്യസ്തമായിരിക്കും. അള്‍സര്‍
പോലുള്ള അവസ്ഥയില്‍ മുറിവുകള്‍ ഉണങ്ങാനുള്ള ചികിത്സകളാണ് ആദ്യംചെയ്യുന്നത്. നിറവ്യത്യാസം, കാഴ്ചയിലുള്ള അഭംഗി എന്നിവ മാത്രമാണ് പ്രയാസമെങ്കില്‍ പു റമേക്കുള്ള ചികിത്സ മതിയാകും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- കൂടുതല്‍ നേരം നില്‍ക്കുന്നത് ഒഴിവാക്കുക
- കൂടുതല്‍ സമയം കാലുകള്‍ തൂക്കിയിട്ട് ഇരിക്കരുത്
- ഒരേ നിലയില്‍ ഒരുപാട് സമയം നില്‍ക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടെ
ചലിക്കുക. - കിടക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തിവെക്കുക
- പരന്ന പ്രതലമുള്ള പാദരക്ഷകള്‍ ഉപയോഗിക്കുക
- തൊലിപ്പുറത്ത് അമര്‍ത്തി ചൊറിയാതിരിക്കുക
- ദീര്‍ഘനേരം നിന്ന് ജോലിചെയ്യുന്നവരാണെങ്കില്‍ വിശ്രമവേളകളില്‍ താഴെ നിന്ന് മുകളിലോട്ട് അധികം പ്രഷര്‍ കൊടുക്കാതെ സ്വയം മസാജ് ചെയ്യുക.
- ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക
- ദഹിക്കാന്‍ എളുപ്പമുള്ളതും നാരുകള്‍ അടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക.
- കാര്‍ബോഹൈഡ്രേക്, പ്രോട്ടീന്‍, എണ്ണ, ടിന്‍ഫുഡ്, പഞ്ചസാര, ഉപ്പ്
എന്നിവ പരമാവധി കുറച്ച് ഉപയോഗിക്കുക. - ചായ, കാപ്പി ഇവ നിയന്ത്രിക്കുക. മദ്യപാനം ഒഴിവാക്കുക.
ഡോ. ആര്യമിത്ര ആര്‍.വി
ചീഫ് മെഡിക്കല്‍ ഓഫിസര്‍
9037860638, 9400257512
varicose-vein-treatment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."