സുപ്രഭാതം ക്യാംപയിന്‍: റെയ്ഞ്ച് എക്‌സിക്യൂട്ടീവ് മീറ്റ് 27ന്
കണ്ണൂര്‍: സുപ്രഭാതം പ്രചാരണ ക്യാംപയിന്‍ വിലയിരുത്തുന്നതിനും മദ്‌റസാതല വാര്‍ഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും ഏറ്റുവാങ്ങുന്നതിനുമായി ജില്ലയിലെ 41 റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രവര്‍ത്തകസമിതി യോഗങ്ങള്‍ 27നു നടക്കും. റെയിഞ്ച് എക്‌സിക്യുട്ടീവ് ക്യാംപില്‍ റെയ്ഞ്ച് പ്രവര്‍ത്തകര്‍ക്കു പുറമെ മേഖലാ കോഓര്‍ഡിനേറ്ററും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍-മദ്‌റസാ മനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ നേതാക്കളും സുപ്രഭാതം പ്രതിനിധികളും പങ്കെടുക്കും. റെയ്ഞ്ച് പ്രവര്‍ത്തക സമിതി യോഗങ്ങള്‍ വിജയിപ്പിക്കണമെന്നു ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുസമദ് മുട്ടം, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, മദ്‌റസാ മനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ കെ.പി.പി തങ്ങള്‍, മുഹമ്മദ്ബ്‌നു ആദം, എം.ടി.പി മുഹമ്മദ് കുഞ്ഞി ഹാദി എന്നിവര്‍ അഭ്യര്‍ഥിച്ചു.
റെയിഞ്ച് എക്‌സിക്യൂട്ടീവ് മീറ്റ് വിവരങ്ങള്‍ ചുവടെ: കമ്പില്‍, മയ്യില്‍, കണ്ണാടിപ്പറമ്പ് റെയ്ഞ്ച്-ഉച്ചയ്ക്കു 2.30ന് കമ്പില്‍ മദ്‌റസ. പങ്കെടുക്കുന്നവര്‍: സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, കെ.സി മൊയ്തു മൗലവി, നസീര്‍ ദാരിമി, ഷമീര്‍ അസ്ഹരി, മുസ്തഫ കൊട്ടില, മുഹമ്മദ് ബിനു ആദം,സയ്യിദ് മദനി, സി മുഹമ്മദ് കുഞ്ഞി ഹാജി. കണ്ണൂര്‍, കണ്ണൂര്‍സിറ്റി, ചാലാട്, കക്കാട്, വളപട്ടണം, പാപ്പിനിശ്ശേരി റെയ്ഞ്ച് -രാവിലെ 10.30ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍. മുണ്ടേരി, എടക്കാട്, അഞ്ചരക്കണ്ടി, മൗവഞ്ചേരി -ഉച്ചയ്ക്കു രണ്ടിന് മൗവ്വഞ്ചേരി മദ്‌റസ. പങ്കെടുക്കുന്നവര്‍: അബ്ദുലത്തീഫ് ഇടവച്ചാല്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിദ്ദീഖ് ഫൈസി, അഷ്‌റഫ് ബംഗാളിമുഹല്ല, സി.എച്ച് മുഹമ്മദലി ഹാജി, ഷംസുദ്ദീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."