
അൽപം കാൽപാഠങ്ങൾ
ഉൾക്കാഴ്ച
മുഹമ്മദ്
നിങ്ങൾ നിങ്ങളുടെ കാൽപാദത്തിലേക്കൊന്നു നോക്കുക. ഏതു ഭാഗത്തേക്കാണത് തിരിഞ്ഞുനിൽക്കുന്നത്? മുന്നിലേക്കോ അതോ പിന്നിലേക്കോ?
ഉത്തരം വ്യക്തം; മുന്നിലേക്കു തന്നെ. കാലു താഴേക്കാണ് പോകുന്നതെങ്കിലും കാൽപാദം മുന്നോട്ടാണ് തിരിഞ്ഞുനിൽക്കുന്നത്. എന്നാൽ മുന്നോട്ടു തിരിഞ്ഞുനിൽക്കുന്നപോലെ പിന്നിലേക്കു തിരിഞ്ഞുനിൽക്കുന്ന വൈകല്യം ആരെങ്കിലും കണ്ടിട്ടുണ്ടോ? പലവിധ വൈകല്യങ്ങളുണ്ടെങ്കിലും അങ്ങനെയുള്ളൊരു വൈകല്യം ശ്രദ്ധയിൽപെടാൻ സാധ്യതയില്ല.
മുന്നോട്ടു തിരിഞ്ഞുനിൽക്കുന്ന കാൽപാദം മനുഷ്യനോട് പറയുന്നു; മുന്നോട്ടു മാത്രം സഞ്ചരിക്കുക. ഏതു ദുർഘടസന്ധിയിലെത്തിയാലും പിന്നോട്ടടിക്കരുത്. എത്ര വലിയ വൈകല്യമുള്ളവനും കാൽപാദം മുന്നോട്ടാവാൻ കാരണമതായിരിക്കണം. വൈകല്യങ്ങളുണ്ടെങ്കിലും സഞ്ചാരം മുന്നോട്ടു മാത്രമേയാകാവൂ.
കണ്ണുകൾ മുന്നിലാണ്. മുന്നോട്ടു മാത്രം നോക്കാനേ അതിനു കഴിയൂ. കണ്ണുമായി ബന്ധപ്പെട്ട് ലോകത്തു പല വൈകല്യങ്ങളുമുണ്ട്. പക്ഷേ, തലയ്ക്കു പിന്നിൽ കണ്ണുള്ള വൈകല്യം കേട്ടുകേൾവിപോലുമില്ല. മുന്നോട്ടു മാത്രം നോക്കണമെന്നാണതിനർഥം. പിന്നിലേക്കു നോക്കി സമയം കളയരുത്. മുന്നോട്ടു മാത്രം നോക്കി യാത്ര തുടരുക. കഴിഞ്ഞുപോയതോർത്ത് ദുഃഖിച്ചിരുന്നാൽ യാത്ര മുന്നോട്ടുപോകില്ല.
വേണമെങ്കിൽ മുന്നോട്ടു നടക്കാം. പിന്നോട്ടും നടക്കാം. മുന്നോട്ടു നടക്കാൻ കാഴ്ചയുണ്ട്. പിന്നോട്ടു നടക്കാൻ കാഴ്ചയില്ല. അതിനാൽ മുന്നോട്ടു നടക്കുന്നവൻ മുന്നോട്ടുപോകും. പിന്നോട്ടു നടക്കുന്നവൻ കാഴ്ചയില്ലാത്തതിനാൽ വഴിതെറ്റി വീഴുകയും ചെയ്യും. ജീവിതത്തിൽ പിറകോട്ട് സഞ്ചരിക്കുന്നവർ പരാജയത്തിന്റെ പടുകുഴിയിലേക്കു വീഴാൻ അതാണു കാരണം. മുന്നോട്ടുമാത്രം സഞ്ചരിക്കുന്നവർ ഉയരത്തിലേക്കുയരാനും അതുതന്നെ കാരണം.
വലതുകാൽ മുന്നോട്ടുവച്ചാൽ ഇടതുകാൽ പിന്നിലാകും. ഇടതുകാൽ മുന്നിൽവച്ചാൽ വലതുകാലും പിന്നിലാകും. പിന്നിലാണെന്നു കരുതി ദുഃഖിക്കരുത്. അടുത്ത നിമിഷംതന്നെ മുന്നിലെത്തും. മുന്നിലാണെന്നു കരുതി അഹങ്കരിക്കരുത്. അടുത്ത നിമിഷംതന്നെ പിന്നിലായിപ്പോകും.
വലതുകാൽ മുന്നിലെത്തുന്നത് ഇടതുകാലിന്റെ സഹായത്താലാണ്. ഇടതുകാൽ മുന്നിലെത്തുന്നത് വലതുകാലിന്റെ സഹായത്താലുമാണ്. അതിനാൽ മുന്നിൽനിൽക്കുന്ന കാലിന്, പിന്നിൽ നിൽക്കുന്ന കാലിനെ നോക്കി അഹങ്കരിക്കാനോ പരിഹസിക്കാനോ അർഹതയില്ല. കാരണം, പിന്നിലിരിക്കുന്നവന്റെ സഹായത്താലാണ് മുന്നിൽനിൽക്കുന്നവൻ മുന്നിലെത്തുന്നത്. ഏറ്റവും താഴെ കിടക്കുന്ന പടവാണ് അതിനു മുകളിലുള്ള പടവിലേക്ക് എത്തിക്കുന്നത്. അതാണ് അതിനു മുകളിലേക്കുമെത്തിക്കുന്നത്. താഴ്ഭാഗമാണ് മുകൾഭാഗത്തെത്തിക്കുന്നത്. ചെറുതാണ് വലുതിലേക്കെത്തിക്കുന്നത്. ഒന്നാം തരമാണ് രണ്ടാം തരത്തിലേക്കെത്തിക്കുന്നത്. അതാണ് മൂന്നാം തരത്തിലേക്കും മറ്റു തരങ്ങളിലേക്കുമെല്ലാം നയിക്കുന്നത്.
ചിലപ്പോൾ നാം സമുന്നത സ്ഥാനങ്ങളിലുള്ളവരായിരിക്കാം. ഒന്നാം തരത്തിൽ നമ്മെ പഠിപ്പിച്ച അധ്യാപകൻ ഇപ്പോഴും അതേ നിലവാരത്തിലായിരിക്കും കഴിയുന്നുണ്ടാവുക. നമ്മെ പെറ്റുപോറ്റിയ മാതാവ് അന്നും ഇന്നും അതേ മാതാവ് തന്നെയായിരിക്കാം. അതിനപ്പുറം വേറെ പുരോഗതിയൊന്നും കൈവരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അവർ ചവിട്ടിക്കയറാത്ത മേഖലകളിലെത്തി എന്നു കരുതി അവരെ തള്ളിപ്പറയാനോ, ചെറുതായി കാണാനോ തയാറാകരുത്. ഉയർത്തിയത് അവരാണെന്നോർമ വേണം. മുകളിലെത്തിയെന്നു കരുതി താഴെകിടക്കുന്ന പടവിനെ തള്ളിയാൽ ഇറങ്ങാൻ കഴിയില്ല. വീണു പരുക്കേൽക്കും.
മുന്നോട്ടടുക്കാൻ വലതുകാലിനെ സഹായിക്കുന്നത് പിന്നിലെ ഇടതുകാലാണ്. ഇടതുകാലിനെ മുന്നോട്ടടുക്കാൻ സഹായിക്കുന്നതും പിറകിലെ വലതുകാലാണ്. പിൻബലമില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല. ഏതു ഉയർച്ചയ്ക്കു പിന്നിലും എന്തെങ്കിലുമൊരു പിൻബലം വേണം. ആ ബലം പിന്നിലാണ് നിലകൊള്ളുന്നതെന്നത് ഒരു ന്യൂനതയല്ല.
മുന്നിലെ കാലിന്റെ സഹായത്താലാണ് പിന്നിലെ കാലിനു മുന്നിലെത്താനാവുന്നത്. പിന്നിലെ കാലിന്റെ സഹായത്താലാണ് മുന്നിലെ കാൽ മുന്നിൽനിൽക്കുന്നത്. മുന്നിൽ നിൽക്കാൻ പിന്നിൽ കാൽ വേണം. പിന്നിൽ നിൽക്കാൻ മുന്നിലും കാലും വേണം. മുന്നിൽ നിൽക്കുന്നവനു മുന്നിൽ നിൽക്കാൻ പിന്നിൽ ആരെങ്കിലും വേണം. പിന്നിൽ നിൽക്കുന്നവർക്ക് പിന്നണികളാവാൻ മുന്നിൽ ആരെങ്കിവും വേണം. നേതാവില്ലെങ്കിൽ അണികളുണ്ടാവില്ല. അണികളില്ലെങ്കിൽ നേതാവുമുണ്ടാകില്ല. രണ്ടുപേരും പരസ്പരപൂരകങ്ങളായാണു നിലകൊള്ളുന്നത്.
ചിലപ്പോൾ പിന്നിൽനിന്ന് നയിക്കേണ്ടി വരും. വേറെ ചിലപ്പോൾ മുന്നിൽനിന്നും നയിക്കേണ്ടി വരും. മുന്നിലെ കാലിനെ നയിക്കുന്നത് പിന്നിലെ കാലാണ്. പിന്നിലെ കാലിനെ നയിക്കുന്നത് മുന്നിലെ കാലുമാണ്. ആരും ആരുടെയും മേലെയോ, താഴെയോ അല്ല. ഓരോരുത്തരും പരസ്പരം പൂരിപ്പിച്ചും പൂർത്തീകരിച്ചും കഴിയുകയാണ് ചെയ്യുന്നത്. വല്ല മേന്മയും അവകാശപ്പെടാനുണ്ടെങ്കിൽ അതു മനസിന്റെ വിശുദ്ധിയിൽ മാത്രം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിലെ റഫയിൽ ഇസ്റാഈൽ സൈന്യത്തിന് നേരെ ബോംബ് ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു
International
• 18 hours ago
യുഎഇയില്‍ ഇത് 'ഫ്ളൂ സീസണ്'; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
uae
• 18 hours ago
തിരുവന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സ്ഥാനം രാജിവെച്ച് ഡോ. ബി.എസ്.സുനിൽ കുമാർ
Kerala
• 18 hours ago
ചിങ്ങവനം-കോട്ടയം റെയിൽ പാലത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും, ചില ട്രെയിനുകൾക്ക് ഭാഗികമായി റദ്ദ് ഏർപ്പെടുത്തി; നിയന്ത്രണം നാളെ മുതൽ
Kerala
• 18 hours ago
വ്യാജ ഫുട്ബോൾ ടീമുമായി ജപ്പാനിലേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സംഘം പിടിയിൽ; മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
National
• 18 hours ago
അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നാളെ ഓപ്പണ്‍ ഹൗസ്
uae
• 19 hours ago
വോട്ടർ പട്ടിക വിവാദം; രാഹുൽ ഗാന്ധിയുടെ "വോട്ട് ചോരി" ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
National
• 19 hours ago
വന്താര: സുപ്രീം കോടതിയുടെ 'ക്ലീൻ ചീറ്റിന്' പിന്നിലെ സത്യം; ജാംനഗറിലെ ജന ജീവിതത്തെ ബാധിക്കുന്നുണ്ടോ? എന്താണ് വന്താരയുടെ യഥാർത്ഥ മുഖം ?
National
• 19 hours ago
സ്വദേശിവല്‍ക്കരണവും വിസ പരിഷ്കാരങ്ങളും തിരിച്ചടിയായി; കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്
Kuwait
• 19 hours ago
ദുരഭിമാനക്കൊല; ദളിത് യുവാവിന്റെ കൊലപാതകത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ; ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന മുഖം
crime
• 19 hours ago
ഹിൻഡൻബർഗ് ആരോപണങ്ങൾ തള്ളി, സെബിയുടെ ക്ലീൻ ചിറ്റ്; അദാനി ഗ്രൂപ്പിന് എതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു
National
• 20 hours ago
ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ
National
• 20 hours ago
യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ
uae
• 20 hours ago
ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം
auto-mobile
• 20 hours ago
ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന
International
• 21 hours ago
ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്കി
uae
• a day ago.png?w=200&q=75)
ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ
Kerala
• a day ago
അരുന്ധതി റോയിയുടെ പുസ്തകം വിവാദത്തിൽ; കവർ പേജിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പില്ല, ഹൈക്കോടതിയിൽ ഹരജി
Kerala
• a day ago
75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ
National
• 20 hours ago
മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി
Kerala
• 21 hours ago
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
uae
• 21 hours ago