പ്രതികളെ പിടികൂടാനെത്തിയ പൊലിസിനെ ആക്രമിച്ച് ബന്ധുക്കൾ: എസ്ഐ ഉൾപ്പെടെ നാല് പൊലിസുകാർക്ക് പരിക്ക്
തിരുവനന്തപുരത്ത് പ്രതികളെ പിടിക്കാൻ എത്തിയ പൊലിസിനെ ബന്ധുക്കൾ തടഞ്ഞു നിർത്തി ആക്രമിച്ചു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാല് പൊലിസുകാർക്ക് പരുക്കേറ്റു. അടിപിടി കേസ് പ്രതികളെ പിടികൂടാൻ എത്തിയതായിരുന്നു പൊലിസ്. എന്നാൽ പ്രതികളുടെ ബന്ധുക്കൾ പൊലിസിനു നേരെ വ്യാപക അക്രമം അഴിച്ചു വിട്ടു.
ഇവർ ഏറെനേരം പോലീസിനെ ബന്ധികളാക്കി പ്രതികളെ രക്ഷപ്പെടുത്തി. സ്ത്രീകളടക്കമുള്ള സംഘം വിറക് കഷ്ണങ്ങളുമായാണ് ആക്രമിച്ചത്. തിരുവനന്തപുരം കഠിനകുളം സ്റ്റേഷനിലെ എസ്ഐ ഷിജു, ഷാ, സീനിയർ സിപിഒ അനീഷ്, ഡ്രൈവർ സുജിത്ത് എന്നിവർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.
ഇന്നലെ രാത്രി മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റം പിന്നീട് ഇരു സംഘങ്ങളായി തിരിഞ്ഞ് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടിക്കൂടുന്നതിനിടെയാണ് ബന്ധുക്കൾ അക്രമിച്ചത്. പിന്നീട് കൂടുതൽ പൊലിസുകാർ എത്തിയാണ് സംഘർഷ മേഖല നിയന്ത്രണ വിധേയമാക്കിയത്. നിയമം കയ്യിലെടുത്തതിനും സേനയെ അക്രമിച്ചതിനും നാട്ടുകാർക്കും ബന്ധുക്കൾക്കുമെതിരെ കർശന നടപടിക്ക് ഒരുങ്ങുകയാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."