എസ്.പിയുടെ അഹങ്കാരം അവസാനിപ്പിക്കുക; ഔദ്യോഗിക വസതിക്ക് മുന്നില്‍ പി.വി അന്‍വറിന്റെ കുത്തിയിരിപ്പ് സമരം
മലപ്പുറം: മലപ്പുറം എസ്.പി എസ് ശശിധരന്റെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നില്‍ അസാധാരണ സമരവുമായി പി.വി അന്‍വര്‍ എം.എല്‍.എ. എസ്.പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉന്നയിച്ചാണ് പി.വി അന്‍വര്‍ എംഎല്‍എ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്.പിക്കെതിരെ നടപടിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയര്‍ലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം.ആര്‍. അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു ജയിലില്‍ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളുമായാണ് അന്‍വറിന്റെ കുത്തിരിപ്പു സമരം.
അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു.
അതീവ രഹസ്യമായ പൊലീസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്നും രണ്ടുകോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എം ആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."