HOME
DETAILS

'അന്തസ്സുള്ള പാര്‍ട്ടിയാണ്, അന്തസ്സുള്ള മുഖ്യമന്ത്രിയും; ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ല' പി.വി അന്‍വര്‍ 

  
Web Desk
September 04 2024 | 04:09 AM

Kerala Political Controversy PV Anwar Meets CPM State Secretary Amid Allegations Against Senior Officials

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ പി.വി. അന്‍വര്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. എ.കെ ജി സെന്ററിന് സമീപമുള്ള ഫഌറ്റിലായിരുന്നു കൂടിക്കാഴ്ച.  ഗോവിന്ദന് പരാതി നല്‍കിയതായി അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

എം.വി ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു മറുപടി നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാര്‍ നിലനില്‍ക്കണെ എന്നാഗ്രഹിക്കുന്ന ലക്ഷോപലക്ഷം ജനതയും പാര്‍ട്ടിപ്രവര്‍ത്തകരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് താന്‍ പറഞ്ഞത്. ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് പിന്നോട്ടില്ല. ജനങ്ങളുടെ വികാരമാണ് ഉന്നയിച്ചത്. ഫലം കാണാന്‍ കാത്തിരിക്കണം- അന്‍വര്‍ പറഞ്ഞു.

എലി അത്ര മോശം ജീവിയല്ലെന്നായിരുന്നു എലിയായിപ്പോയെന്ന പരിഹാസത്തിനുള്ള അന്‍വറിന്റെ മറുപടി. എലി വീട്ടില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. അന്വേഷണ സംഘത്തില്‍ കീഴുദ്യോഗസ്ഥരെ ഉള്‍പെടുത്തിയതിനെ കുറിച്ച ചോദ്യത്തിന് ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ലെന്നും അന്‍വര്‍ മറുപടി നല്‍കി. എ.ഡി.ജി.പി.യെ മാറ്റേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. അന്തസ്സുള്ള പാര്‍ട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കുള്ള തിരക്ക് തനിക്കില്ലെന്നും അന്വേഷണം മുറപോലെ നടക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വര്‍ ദൈവത്തിനേ കീഴടങ്ങൂ. പിന്നെ പാര്‍ട്ടിക്കും. എന്നെ കീഴടക്കാന്‍ ആര് വിചാരിച്ചാലും കഴിയില്ല. ഇതൊരു വിപ്ലവമായി മാറും. വിപ്ലവം പെട്ടെന്നുണ്ടാകില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം പ്രഹസനമല്ലെ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

എ.ഡി.ജി.പി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനേയും സി.പി.എമ്മിനേയും പിടിച്ചുലയ്ക്കുന്നതിനിടെ മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.  അതിന് ശേഷം നിലപാട് മയപ്പെടുത്തിയ അന്‍വര്‍ എല്ലാ തീരുമാനവും മുഖ്യമന്ത്രിക്കു വിട്ടെന്നാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്. 

അതേസമയം, എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ പൊലിസില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം രൂപീകരിച്ചശേഷവും അനധികൃത സ്വത്ത് സമ്പാദനമെന്ന ആരോപണമടക്കമുള്ള പരാതികള്‍ പൊലീസിന് ലഭിച്ചുകഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്ക് തന്നെ ലഭിച്ച പരാതികളാണ് കൂടുതല്‍. തിരുവനന്തപുരം കവടിയാറിലെ ഭൂമിയിടപാട്, ആശുപത്രി വില്‍പ്പനയുമായി ബന്ധപ്പെട്ട ഇടപാട് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് രണ്ടുദിവസത്തിനിടെ ലഭിച്ചത്. ഇവയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ യോഗം ചേര്‍ന്നപ്പോഴും പുതിയ പരാതികളില്‍ അന്വേഷണം നടത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. പി.വി. അന്‍വര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനാണ് സംസ്ഥാന പൊലിസ് മേധാവിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇതിനാലാണ് അന്‍വറിന്റേതല്ലാത്ത പരാതികളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത്.

In Thiruvananthapuram, P.V. Anwar MLA has met with CPM State Secretary M.V. Govindan following allegations against Chief Minister's Political Secretary P. Shashi and ADGP M.R. Ajith Kumar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  4 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  4 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  4 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  4 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  4 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  4 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  4 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  4 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  4 days ago