HOME
DETAILS

ലൈംഗികാതിക്രമം; സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം

  
September 11, 2024 | 11:12 AM

Director VK Prakash Granted Anticipatory Bail in Sexual Harassment Case

കൊച്ചി: സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം.

2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. രണ്ടുവര്‍ഷം മുമ്പാണ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊല്ലത്തെത്തി കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും, ശേഷം മദ്യം ഓഫര്‍ ചെയ്തുവെന്നുമാണ് എഴുത്തുകാരി പറയുന്നത്. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞുവെന്നും യുവതി പറയുന്നു

അഭിനയത്തോടു താല്‍പര്യമില്ലെന്നു പറഞ്ഞപ്പോള്‍, കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചെന്നും, എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയിയെന്നും പരാതിക്കാരി പറയുന്നു. പിന്നീട് പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി വ്യക്തമാക്കിയിരുന്നു.

"Film director VK Prakash has been granted anticipatory bail in a sexual harassment case. The accused had approached the court fearing arrest, and the bail was granted with certain conditions. Stay updated on the latest developments in this case."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  a day ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  a day ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  a day ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  a day ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  a day ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  a day ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  a day ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  a day ago