HOME
DETAILS

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

  
October 14, 2024 | 2:55 PM

Govt to Shut Down Schools Operating Without Permission Education Minister

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊച്ചിയിലും തൃശൂരിലും വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലിച്ചതച്ച സംഭവത്തില്‍ നിയമസഭയില്‍ കെ.ജെ.മാക്‌സിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആര്‍ക്കും എവിടെയും വിദ്യാലയം ആരംഭിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ധാരാളം വിദ്യാലയം ആരംഭിക്കുന്നു, അതേസമയം അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്‌കൂളുകളാണ്. ഇതിനെല്ലാം സര്‍ക്കാരിന്റെ അനുവാദം വേണമെന്നാണ് ചട്ടം. മുറുക്കാന്‍ കട തുടങ്ങാന്‍ ലൈസന്‍സ് വേണം, അപ്പോഴാണ് ഈ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 25,000 രൂപ മുതല്‍ ലക്ഷങ്ങള്‍വരെയാണ് സ്‌കൂളുകളില്‍ ഡൊണേഷനായി വാങ്ങുന്നതെന്നും വിദ്യാഭ്യാസ കച്ചവടം അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അതിനുശേഷം ചട്ടങ്ങള്‍ പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കും. വിദ്യാര്‍ഥി പ്രവേശനത്തിനു കോഴ വാങ്ങിയ സ്ഥാപനങ്ങള്‍ക്കും നോട്ടിസ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

The Education Minister has announced that schools operating without government permission will be shut down, citing concerns over unauthorized educational institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  4 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  4 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  4 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 days ago
No Image

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഉദ്യോ​ഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

Kerala
  •  4 days ago