HOME
DETAILS

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

  
Web Desk
January 25 2025 | 15:01 PM

Padma awards announced Padma Vibhushan posthumously awarded to MT

ന്യൂഡല്‍ഹി: അന്തരിച്ച മലയാളത്തിന്റെ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷണ്‍ പുരസ്‌കാരം. എം.ടി അടക്കം ഏഴു പേര്‍ക്കാണ് 76ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പദ്മവിഭൂഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയില്‍ നിന്നുള്ള മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, മുന്‍ ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാര്‍, ഗുജറാത്തില്‍ നിന്നുള്ള കഥക് നര്‍ത്തകി കുമുദിനി ലഖിയ, വയലിനിസ്റ്റ് എല്‍ സുബ്രഹ്‌മണ്യം, ജപ്പാനിലെ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന അന്തരിച്ച ഒസാമു സുസുകി, ബിഹാറില്‍ നിന്നുള്ള അന്തരിച്ച ഗായിക ശാരദ സിന്‍ഹ എന്നിവര്‍ക്കാണ് പദ്മവിഭൂഷന്‍ പ്രഖ്യാപിച്ചത്. 
കേരളത്തിലെ പ്രമുഖ കാര്‍ഡിയാക്ക് സര്‍ജന്‍ ജോസ് ചാക്കോ പെരിയപ്പുറം, ഹോക്കി താരം പി.ആര്‍ ശ്രീജേഷ് എന്നിങ്ങനെ 19 പേര്‍ക്ക് പദ്മഭൂഷണും മുന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍, കേരളത്തില്‍ നിന്നുള്ള സംഗീത മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പ്രമുഖ അധ്യാപികയും കര്‍ണാട്ടിക് വോക്കലിസ്റ്റുമായ കമലാക്ഷി ഓമനക്കുട്ടി എന്നിവരടക്കം 113 പേര്‍ക്ക് പദ്മശ്രീയും പ്രഖ്യാപിച്ചു. അന്തരിച്ച സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദിബ്രോയ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ജോഷി, തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രമുഖ സില്‍ക്ക് സാരി വ്യവസായി നല്ലി കുപ്പുസ്വാമി ചെട്ടി, അന്തരിച്ച പ്രമുഖ ഗായകന്‍ പങ്കജ് ഉദ്ദാസ്, സിനിമാ നിര്‍മാതാവ് ശേഖര്‍ കപൂര്‍, ബിഹാറില്‍ നിന്നുള്ള അന്തരിച്ച രാഷ്ട്രീയ നേതാവ് സുശീല്‍ കുമാര്‍ മോഡി തുടങ്ങിയവരാണ് പദ്മഭൂഷണ് അര്‍ഹരായവര്‍. 
പ്രമുഖ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍, ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ക്കാണ് പദ്മശ്രീ ലഭിച്ചത്.

2025ലെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവരുടെ ലിസ്റ്റ്:


വെങ്കപ്പ അംബാജി സുഗതേകര്‍ (കര്‍ണാടക) 
പി.ദച്ചനാമൂര്‍ത്തി (പുതുച്ചേരി) 
ലിബിയ ലോബോ സര്‍ദേശായി (ഗോവ)
ഗോകുല്‍ ചന്ദ്ര ദാസ് (ബംഗാള്‍) 
ഹഗ് ഗാന്റ്‌സര്‍ (ഉത്തരാഖണ്ഡ്) 
കോളിന്‍ ഗാന്റ്‌സര്‍ (ഉത്തരാഖണ്ഡ്) 
ഡോ.നീര്‍ജ ഭട്‌ല (ഡല്‍ഹി) 
സാലി ഹോള്‍ക്കര്‍ (മധ്യപ്രദേശ്)
എല്‍.ഹാങ്ങിങ് (നാഗാലാന്‍ഡ്)  
ഹരിമാന്‍ ശര്‍മ്മ (ഹിമാചല്‍ പ്രദേശ്) 
ജുംഡെ യോംഗം ഗാംലിന്‍ (അരുണാചല്‍ പ്രദേശ്) 
ജോയ്‌നാചരണ്‍ ബത്താരി (അസം) 
നരേന്‍ ഗുരുങ് (സിക്കിം) 
വിലാസ് ദാം (മഹാരാഷ്ട്ര) 
ശൈഖ എജെ അല്‍ സബാഹ് (കുവൈത്ത്) 
നിര്‍മല ദേവി (ബീഹാര്‍)
ഭീം സിങ് ഭാവേഷ് (ബീഹാര്‍) 
രാധാ ബഹിന്‍ ഭട്ട് (ഉത്തരാഖണ്ഡ്) 
സുരേഷ് സോണി (ഗുജറാത്ത്) 
പാണ്ടി റാം മാണ്ഡവി (ഛത്തീസ്ഗഡ്) 
ജോനാസ് മാസറ്റ് (ബ്രസീല്‍) 
ജഗദീഷ് ജോഷില (മധ്യപ്രദേശ്) 
ഹര്‍വീന്ദര്‍ സിംഗ് (ഹരിയാന) 
ഭേരു സിംഗ് ചൗഹാന്‍ (മധ്യപ്രദേശ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  5 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

National
  •  5 days ago
No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  5 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  5 days ago
No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  5 days ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  5 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  5 days ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  5 days ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  5 days ago