HOME
DETAILS

പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന

  
Web Desk
March 18, 2025 | 4:21 PM

Ramadan Sales Surge in UAE Perfumes and Sweets in High Demand

യുഎഇക്കാർ അവധിക്കാല ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്. ചെറിയ പെരുന്നാൾ അടുത്തുവരുന്നതോടെ, പെർഫ്യൂമുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, മിഠായികൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവക്ക് വലിയ ഡിമാൻഡ് അനുഭവപ്പെടുന്നുണ്ട്.

ഈ വർഷത്തെ ട്രെൻഡ് അനുസരിച്ച് ഊദ് മുതൽ മധുരപലഹാരങ്ങൾ വരെ, പിസ്ത ഫ്ലാവർ തിരഞ്ഞെടുക്കുന്നത് യുഎഇക്കാർക്കിടയിൽ കൂടുതൽ ജനപ്രിയമായിട്ടുണ്ട്. ഉത്സവ സീസൺ അടുത്തതോടെ പലരും സമ്മാനമായി നൽകുന്നതിന് പെർഫ്യൂമുകൾ തിരഞ്ഞെടുക്കുന്നു. ഇസ് ലാമിക പാരമ്പര്യങ്ങൾക്കനുസൃതമായി, ഈദ് സമയത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് സുഗന്ധദ്രവ്യങ്ങൾ, ഊദ്, എണ്ണ അടിസ്ഥാനമാക്കിയുള്ള അത്തറുകൾ തുടങ്ങിയവക്കാണെന്ന് പെർഫ്യൂം റീട്ടെയിലർമാർ പറയുന്നു.

12 ഗ്രാം ഊദ് ചിപ്സിന്റെ വില ആരംഭിക്കുന്നത് 200 ദിർഹം മുതലാണ്, എന്നാൽ ഗുണനിലവാരമനുസരിച്ച് ഇത് 2,000 ദിർഹം വരെ ആകാം. ഈദ് സമയത്ത് സാന്ദ്രീകൃത പെർഫ്യൂമായ അത്തർ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.

മധുര പലഹാരങ്ങൾ

മധുര പലഹാരങ്ങൾ ഇല്ലാതെ ഒരു ഈദ് ആഘോഷവും പൂർണ്ണമാകില്ല. സമ്മാനങ്ങൾ നൽകാനും മറ്റുമായി ബേക്കറികളിലും മധുരപലഹാര നിർമ്മാതാക്കൾക്കുമെല്ലാം ലഭിക്കുന്ന മുൻകൂർ ഓർഡറുകളിൽ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്.

ഡ്രൈ ഫ്രൂട്ട്സ്

റമദാൻ അവസാനിക്കുമ്പോഴേക്കും ഡ്രൈ ഫ്രൂട്ട്‌സിന്റെയും നട്‌സിന്റെയും ഡിമാൻഡ് വർധിക്കും. പരമ്പരാഗത ഈജിപ്ഷ്യൻ, എമിറാത്തി മധുരപലഹാരങ്ങൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്. 500 ദിർഹമാണ് ഏറ്റവും കുറഞ്ഞ ഓർഡർ നിരക്ക്. ആഘോഷങ്ങൾക്കായി സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നവരും നിരവധിയാണ്. കൂടാതെ, നാട്ടിലേക്ക് പോകുന്ന പ്രവാസികളും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി വലിയ അളവിൽ സാധനങ്ങൾ വാങ്ങിക്കുന്നുണ്ട്, യാത്രിബ് ഡ്രൈ ഫ്രൂട്ട്‌സ് ആൻഡ് നട്ട്‌സിന്റെ മാനേജിംഗ് ഡയറക്ടർ അബ്ദുൾ ഹാദി പറഞ്ഞു. 

Ramadan sales have skyrocketed in the UAE, with perfumes and sweets being the most sought-after items. The surge in demand has led to a significant increase in sales, making it a lucrative period for businesses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  3 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  3 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  3 days ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  3 days ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  3 days ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  3 days ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  3 days ago