HOME
DETAILS

ഇന്ന് പുലര്‍ച്ചെ മാത്രം കൊന്നൊടുക്കിയത് 17 മനുഷ്യരെ, ഒറ്റ ദിവസം കൊണ്ട് 53 പേര്‍; ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍ 

  
Farzana
April 28 2025 | 03:04 AM

Israels Relentless Assault on Gaza Over 52000 Dead as Blockade Deepens Humanitarian Crisis

ഗസ്സ സിറ്റി: യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ലോകരാഷ്ട്രങ്ങളുടേയും യു.എന്‍ ഉള്‍പെടെ മനുഷ്യാവകാശ സംഘടനകളുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍ പറത്തി ഫലസ്തീനില്‍ നരവേട്ട തുടര്‍ന്ന് ഇസ്റാഈല്‍. ഇന്ന് പുലര്‍ച്ചെ മാത്രം 17 മനുഷ്യരെയാണ് ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൊന്നൊടുക്കിയത്. 24 മണിക്കൂറിനിടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 52,243 ആയെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.  ഇതുവരെ 1,17,639 പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ ചികിത്സിക്കാന്‍ ആശുപത്രികളില്‍ മരുന്നോ മറ്റു സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ പലരും മരണത്തിനു കീഴടങ്ങുകയാണ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിലുള്ളവരുടെ കണക്ക് വ്യക്തമല്ലെന്നും അവരുടെ അടുത്ത് എത്തിപ്പെടാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഹമാസുമായുള്ള ഒന്നാംഘട്ട വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി കഴിഞ്ഞതോടെ മാര്‍ച്ച് 18നാണ് ഇസ്റാഈല്‍ സേന ഗസ്സയില്‍ ആക്രമണം പുനഃസ്ഥാപിച്ചത്. ഇതില്‍ 2,151 പേര്‍ കൊല്ലപ്പെടുകയും 5,598 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിനെ തുടര്‍ന്ന് ജനുവരിയിലാരംഭിച്ച ബന്ദിമോചനവും തടവുകാരെ കൈമാറലും ആക്രമണം പുനരാരംഭിച്ചതോടെ സ്തംഭിച്ചിരിക്കുകയാണ്.

ആക്രമണങ്ങള്‍ക്കൊപ്പം ഗസ്സയെ കീഴടക്കാന്‍ പട്ടിണിയും ആയുധമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഭക്ഷണം ഉള്‍പെടെ അവശ്യ വസ്തുക്കള്‍ക്ക് ഇസ്‌റാഈല്‍ ഏര്‍പെടുത്തിയ ഉപരോധം എട്ടാഴ്ച പിന്നിട്ടിരിക്കുന്നു. ആക്രമണം തുടരുന്ന ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ പട്ടിണിമരണം അടിച്ചേല്‍പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിണി മൂലം ഫലസ്തീനികള്‍ മരണത്തോട് മല്ലിടുകയാണെന്നും ഗസ്സയിലെങ്ങും പട്ടിണി വ്യാപിച്ചിരിക്കുകയാണെന്ന് ഫലസ്തീനി അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ) പറയുന്നു. ചാരിറ്റി സംഘടനകളുടെ ഭക്ഷണവിതരണത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷണത്തിനായി കേഴുന്ന ദൃശ്യമാണ് കാണാന്‍ കഴിയുന്നത്. ഭക്ഷ്യവസ്തുക്കളുമായി വരുന്ന ട്രക്കുകളെ ഇസ്റാഈല്‍ ഗസ്സയ്ക്കു പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. ഈയാഴ്ചയോടെ ഗസ്സയിലുള്ള തങ്ങളുടെ കരുതല്‍ ഭക്ഷ്യശേഖരം പൂര്‍ണമായും തീരുമെന്നും യു.എന്‍ റിലീഫ് ഏജന്‍സി മുന്നറിയിപ്പു നല്‍കുന്നു.

ജീവന്‍രക്ഷാ മരുന്നുകളുമായി യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ 3,000 ട്രക്കുകള്‍ ഗസ്സയ്ക്കു പുറത്ത് പ്രവേശനം കാത്തിരിക്കുകയാണ്. ഗസ്സയിലെ നിരപരാധികളായ കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് പ്രയാസപ്പെടുകയാണെന്ന് യു.എന്‍ റിലീഫ് ഏജന്‍സി കമ്മിഷണര്‍ ജനറല്‍ ഫിലിപ്പെ ലസാരിനി ചൂണ്ടിക്കാട്ടി. ഗസ്സയിലേത് മനുഷ്യനിര്‍മിതവും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതുമായ പട്ടിണിയാണ്. മരുന്നുകളും ഭക്ഷ്യവസ്തുക്കളുമെല്ലാം ഇസ്റാഈല്‍ ഭരണകൂടം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ അഞ്ചു വര്‍ഷത്തേക്ക് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്റാഈല്‍ സന്നദ്ധമെങ്കില്‍ തങ്ങളുടെ കസ്റ്റഡിയിലുള്ള ശേഷിക്കുന്ന മുഴുവന്‍ ഇസ്റാഈലി തടവുകാരെയും വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. നേരത്തെ 10 ബന്ദികളെ വിട്ടയച്ചാല്‍ 45 ദിവസത്തേക്ക് വെടിനിര്‍ത്താമെന്ന് ഇസ്റാഈല്‍ അറിയിച്ചെങ്കിലും ഹമാസ് തള്ളിയിരുന്നു. ആക്രമണം പൂര്‍ണമായും നിര്‍ത്തിയാലേ ബന്ദികളെ വിട്ടയക്കൂവെന്നായിരുന്നു ഹമാസ് നിലപാട്. 
അതേസമയം ഗസ്സയിലേക്കുള്ള ഭക്ഷ്യ- സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ ഇസ്റാഈലിനുമേല്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തണമെന്ന് മധ്യസ്ഥരായ ഖത്തര്‍ ആവശ്യപ്പെട്ടു. പട്ടിണിയെ ആയുധമാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന്‍ വ്യക്തമാക്കി. തുര്‍ക്കി വിദേശകാര്യമന്ത്രി ഹകന്‍ ഫിദാനുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

Israel continues its brutal assault on Gaza, ignoring global warnings. Over 52,243 Palestinians have been killed and 117,639 injured since October 2023. Severe food and medicine shortages worsen as Israel maintains a blockade, risking mass famine, warns the UN.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  2 days ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  2 days ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  2 days ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  2 days ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  2 days ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  2 days ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  2 days ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  2 days ago