HOME
DETAILS

കണ്ടോ ആനയുടെ സ്‌നേഹം...! തന്റെ പാപ്പാനെ ഇടിമിന്നലിലും മഴയത്തും ചേര്‍ത്തു പൊതിഞ്ഞു പിടിച്ച് നില്‍ക്കുകയാണ് ആനകള്‍  

  
May 12 2025 | 04:05 AM

See the love of an elephant Elephants hold their owner close in the rain and thunder

 

ആന പാപ്പാന്‍ എന്നു കേള്‍ക്കുമ്പോള്‍ കൈയിലൊരു തോട്ടിയും വടിയുമേന്തി ഒരു തോര്‍ത്തുമുണ്ടുമിട്ട് ആനയ്‌ക്കൊപ്പം നടക്കുന്ന മനുഷ്യന്റെ രൂപമാണ് നമ്മുടെ മനസിലേക്ക് വരുക. എന്നാല്‍ ഇന്ത്യക്കു പുറത്ത് മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇങ്ങനെയല്ല. ആന പാപ്പാന്‍മാരുടെ കൈയില്‍ വടിയോ തോട്ടിയോ ഒന്നുമുണ്ടാകില്ല. നമ്മുടെ സങ്കല്‍പത്തിനും അപ്പുറമാണ് അത്.

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ അത്തരമൊരു ആനകളുടെയും പാപ്പാന്റെയും വിഡിയോ വൈറലായിരുന്നു. മാത്രമല്ല, അവരൊരു സ്ത്രീയുമാണ്. നമ്മള്‍ ആണുങ്ങളെ മാത്രമേ പാപ്പാനായി ഇതുവരെ കണ്ടിട്ടുള്ളൂ. ലക് ചൈലര്‍ട്ട് എന്നാണ് അവരുടെ പേര്. മഴ പെയ്യുമ്പോള്‍ രണ്ട് ആനകള്‍ക്ക് നടുവില്‍ നിന്ന് തന്റെ മഴക്കോട്ട് ശരിയാക്കുകയായിരുന്നു അവര്‍.

തന്റെ ആനകളായ ചാബയും തോങ്എയുമാണത്. തുറസായ സ്ഥലത്തായിരുന്നു ഞങ്ങള്‍ മൂന്നു പേരും മഴ പെയ്യുമ്പോള്‍. പെട്ടെന്ന് ഇടിയും മിന്നലും മഴയും ശക്തമായപ്പോള്‍ ആനകള്‍ രണ്ടും തന്നെ മഴ നനയാതെ ചേര്‍ത്തുപിടിച്ചെന്നും തായ്‌ലന്‍ഡിലെ സേവ് എലിഫെന്റ് ഫൗണ്ടേഷന്റെ സ്ഥാപക കൂടിയായ ചൈലര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

ssd.jpg

രണ്ടാനകളില്‍ ഒരാള്‍ ചെറുതായിരുന്നു. ചാബ എന്ന ആനയാണത്. ആനയുടെ  കഴുത്തിന് താഴെ തന്നെ സുരക്ഷിതമായി നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ തന്റെ മഴക്കോട്ടിലെ ബട്ടണ്‍ ശരിക്കും ഇടാന്‍ പറ്റാതെയാകുന്നു അവര്‍ക്ക്. ഇത് ശരിയാക്കുന്നതിനിടെ ചാബ അവരെ തന്റെ തുമ്പിക്കൈകൊണ്ട് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ പാപ്പാനായ ഇവര്‍ ആനയ്‌ക്കൊരു മുത്തം കൊടുക്കുന്നു.

തിരിച്ചു തന്റെ തുമ്പിക്കൈ ഉയര്‍ത്തി അവരുടെ ചുണ്ടുകളിലും ചാബ മുത്തം കൊടുക്കുകയാണ്. ആനയുടെ കുസൃതി നിറഞ്ഞ സ്‌നേഹപ്രകടനം ഏവരെയും ആകര്‍ഷിക്കുന്നതാണ്. 'വിഷമിക്കേണ്ട എല്ലാം ശരിയാകും' എന്നു ചാബ പറയുന്ന പോലെ തനിക്കു തോന്നിയെന്നും അവര്‍ ഇന്‍സ്റ്റയില്‍ എഴുതി. അപ്പോള്‍ മറ്റേ ആനയും സ്‌നേഹം പ്രകടിപ്പിക്കാന്‍ തനിക്കും അവസരം നല്‍കണമെന്ന രീതിയില്‍ തനിക്ക് മുത്തം നല്‍കാനും ചേര്‍ത്തുപിടിക്കാനും ശ്രമിക്കുന്നതും പാപ്പാനെ നടുക്ക് നിര്‍ത്തി ആനകള്‍ മുന്നോട്ടു നടക്കാന്‍ ശ്രമിക്കുന്നതുമാണ് വിഡിയോ.

 

laa2.jpg

വൈകാരിക ജീവികളാണ് ആനയും. അവര്‍ക്ക് സ്‌നേഹവും കരുതലും മനുഷ്യരോടുണ്ടെന്ന് അവര്‍ എഴുതി. ആനകള്‍ ആരെയെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ അവരിലൊരാളായി തന്നെ അവരെ കൂടെ കൂട്ടും. മനുഷ്യരായ നമുക്ക് മൃഗമായിട്ടല്ലാതെ ആനകളെ കാണാന്‍ കഴിഞ്ഞാല്‍ അവയുടെ സൗമ്യതയും ആത്മാര്‍ത്ഥതയും നമുക്കു കാണാന്‍ പറ്റുമെന്നും പാപ്പാന്‍. നിരവധിപേരാണ് വിഡിയോക്ക് കമന്റുമായി വന്നിരിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  3 hours ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  3 hours ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  3 hours ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  3 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  4 hours ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  4 hours ago
No Image

മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി

National
  •  5 hours ago
No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  5 hours ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  5 hours ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  5 hours ago