HOME
DETAILS

വെളിച്ചെണ്ണ ഒറിജിനലാണോ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു മിനിറ്റ് മാത്രം മതി

  
May 14 2025 | 08:05 AM

One minute to know if coconut oil is original or adulterated

വെളിച്ചെണ്ണ, ഒലിവ് ഓയില്‍, പാമൊലിന്‍, സണ്‍ഫഌര്‍ ഓയില്‍ തുടങ്ങി നാം നിത്യേന പാചകത്തിനും മറ്റും ഉപയോഗിക്കുന്ന എണ്ണകള്‍ പലതരത്തിലുണ്ട്. നമ്മുടെ വീടുകളില്‍ വെളിച്ചെണ്ണയാണ് പണ്ടു മുതലേ പാചകത്തിനായി ഉപയോഗിക്കുന്നത്. ഇത് വീടുകളില്‍ തന്നെയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നതും. അതുകൊണ്ട് തന്നെ മായമില്ലാത്ത, ശുദ്ധമായ വെളിച്ചെണ്ണയായിരുന്നു അത്. 

ഇന്നു കാലം മാറി. എല്ലാ സാധനങ്ങളും വാങ്ങുന്ന പോലെ വെളിച്ചെണ്ണയും കടകളില്‍ നിന്നു തന്നെയാണ് വാങ്ങുന്നത്. ഇതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ നമുക്ക് കിട്ടുകയും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനായി ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി. 

 

oil33.jpg

രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ എടുത്ത് ഒരു മിനിറ്റ് ചൂടാക്കുക. മായം കലര്‍ന്ന വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കരിഞ്ഞ മണമാണ് വരുക. അതേസമയം നല്ല വെളിച്ചെണ്ണയാണെങ്കില്‍ അതിന്റെ യഥാര്‍ഥ മണം നമുക്ക് പെട്ടെന്നു തന്നെ മനസിലാവുകയും ചെയ്യും. ഇങ്ങനെ ചെയ്തു നോക്കുക.

വെളിച്ചെണ്ണ കുപ്പി ഫ്രിഡ്ജില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സൂക്ഷിക്കുക. മായം കലര്‍ന്നതാണെങ്കില്‍ കുപ്പിയുടെ മുകളില്‍ ദ്രാവകാവസ്ഥയില്‍ നിറവ്യത്യാസം കാണാന്‍ കഴിയും.

 

oil2.jpg

 ഫ്രിഡ്ജില്‍ രണ്ടു മണിക്കൂര്‍ വച്ചിട്ടും വെളിച്ചെണ്ണ വെളുത്ത നിറത്തോടെ മുഴുവനും ഉറഞ്ഞതായി കാണുന്നുണ്ടെങ്കില്‍ അത് മായം കലരാത്ത നല്ല വെളിച്ചെണ്ണയായിരിക്കും.  ഇങ്ങനെ നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ സർവീസ് കോച്ചിംഗ്‌ പ്രവേശന പരീക്ഷ ജൂൺ 1ന്; മെയ്‌ 27 വരെ അപേക്ഷിക്കാം

latest
  •  an hour ago
No Image

മുംബൈ ഡബിൾ സ്ട്രോങ്ങ്, പ്ലേ ഓഫിൽ ടീമിന്റെ രക്ഷകനാവാൻ സൂപ്പർതാരമെത്തും; റിപ്പോർട്ട്

Cricket
  •  2 hours ago
No Image

'കപ്പലണ്ടി വില്‍പ്പന മുതല്‍ ബിരിയാണി ചലഞ്ച് വരെ'വയനാടിനായി എന്‍.എസ്.എസ് കുട്ടികളുടെ ഒന്നര കോടി

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെ തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

Kerala
  •  3 hours ago
No Image

ആയുധങ്ങൾ വാങ്ങാനും ഗവേഷണത്തിനുമായി ഇന്ത്യൻ സൈന്യത്തിന് 50,000 കോടി നൽകുമെന്ന് റിപ്പോർട്ട്

National
  •  3 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  3 hours ago
No Image

2026 ൽ പാസഞ്ചർ സർവിസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

'ശരീരം മുഴുവന്‍ ചങ്ങലകളാല്‍ ബന്ധിച്ചു, എന്റെ നിഴലുകള്‍ പോലും എനിക്ക് നഷ്ടമായി' ഫലസ്തീനെ പിന്തുണച്ചതിന് യു.എസ് തടവിലിട്ട ഇന്ത്യന്‍ ഗവേഷകന്‍ ജയില്‍ ജീവിതം പറയുന്നു

International
  •  4 hours ago
No Image

ഓൺലൈൻ തട്ടിപ്പ്: റേറ്റിംഗ് ടാസ്ക്ക് വഴി വീട്ടമ്മയെ കബളിപ്പിച്ച് 17 ലക്ഷം രൂപ തട്ടി; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

പുതിയ ഇ-പാസ്പോർട്ട് വിജ്ഞാപനം: സവിശേഷതകൾ, ഗുണങ്ങൾ, അപേക്ഷാ രീതി തുടങ്ങി യാത്രക്കാർ അറിയേണ്ടതെല്ലാം

uae
  •  4 hours ago