HOME
DETAILS

 പാകിസ്താന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയ ഗുജറാത്ത് സ്വദേശി സഹദേവ് സിങ് ഗോഹില്‍ അറസ്റ്റില്‍ 

  
Web Desk
May 25 2025 | 05:05 AM

Gujarat Man Arrested for Leaking Military Secrets to Pakistan

 അഹമ്മദാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് അറസ്റ്റിലാകുന്ന പാകിസ്ഥാന്‍ ചാരന്‍മാരുടെ എണ്ണം കൂടിവരുന്നു. ഗുജറാത്തിലെ കച്ച് സ്വദേശി സഹദേവ് സിങ് ഗോഹില്‍ (28) ആണ് ഏറ്റവും ഒടുവില്‍ പിടിയിലായത്. ആരോഗ്യപ്രവര്‍ത്തകനായ സഹദേവ് ഇന്ത്യന്‍ വ്യോമസേനയുമായും ബി.എസ്.എഫുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാക് ഏജന്റിന് കൈമാറിയെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറിയിച്ചു. 

അതിഥി ഭരദ്വാജ് എന്ന പേരിലുള്ള (വ്യാജ പേര് ആയിരിക്കാനാണ് സാധ്യത) പാക് ഏജന്റുമായി 2023ല്‍ സഹദേവ് വാട്സ്ആപ്പില്‍ ബന്ധം സ്ഥാപിച്ചുവരികയും പണത്തിന് വേണ്ടി ഇന്ത്യയുടെ സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുകയുമായിരുന്നുവെന്നും എ.ടി.എസ് അറിയിച്ചു. വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും പുതിയതും നിര്‍മാണത്തിലിരിക്കുന്നതുമായ കേന്ദ്രങ്ങളുടെയും മറ്റ് പോസ്റ്റുകളുടെയും വിഡിയോകളും ഫോട്ടോകളും ഇയാള്‍ പാകിസ്ഥാന് അയച്ചുനല്‍കുകയും ചെയ്തു. ഇയാളുടെ ഇടപെടലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് എ.ടി.എസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചത്. തുടര്‍ദിവസങ്ങളിലും വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ പാക് ചാരനാണ് സഹദേവ്.

Sahadev Singh Gohil, a 28-year-old health worker from Gujarat, was arrested by ATS for allegedly leaking sensitive military data to a Pakistani agent. He shared visuals of Air Force and BSF sites for money, raising concerns amid increased espionage after the Pahalgam attack.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം

Kerala
  •  12 hours ago
No Image

അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ

Kerala
  •  12 hours ago
No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  14 hours ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  14 hours ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  14 hours ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  15 hours ago
No Image

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

Kerala
  •  15 hours ago
No Image

യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്

Kerala
  •  15 hours ago
No Image

നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട

Football
  •  15 hours ago
No Image

മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ് 

Kerala
  •  16 hours ago