
ചെടികള്‍ ഒരുപാടുണ്ടായിട്ടും പൂവിടാതെ നില്ക്കുകയാണോ..? ഈ പൊടിക്കൈ മാത്രം പ്രയോഗിച്ചാല്‍ കുലകുലയായി പൂക്കുന്നതു കാണാം

വീട്ടുമുറ്റത്തോ ടെറസിലോ ഒരു മനോഹരമായ പൂന്തോട്ടം പലരുടെയും സ്വപ്നമാണ്. എന്നാല്‍ എത്രയൊക്കെ ചെടികളെ നട്ടു പരിപാലിക്കാറുണ്ടെങ്കിലും അവ പൂവിടാന്‍ മടിക്കുന്നതു കാണാം. എന്നാല്‍ ഇതിനു വേണ്ടി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. പൂവിടാന്‍ മടിക്കുന്ന ഏതു ചെടിയാണെങ്കിലും കുലകുലായി തന്നെ പൂക്കുന്നതു നിങ്ങള്‍ക്കു കാണാം.
ചെടികള്‍ നന്നായി പൂവിടാനും വളരാനും സഹായിക്കുന്ന ഒരു മാര്‍ഗമാണ് എപ്സം സോള്‍ട്ട് അഥവാ മഗ്നീഷ്യം സള്‍ഫേറ്റിന്റെ ഉപയോഗം. അതായത് രണ്ടര ഗ്രാം എപ്സം സോള്‍ട്ട് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുകയോ അല്ലെങ്കില്‍ ഇലകളില്‍ തളിക്കുകയോ ചെയ്താല്‍ ചെടി കരുത്തോടെ വളരുകയും മനോഹരമായ പൂക്കള്വിരിയുകയും ചെയ്യും.
മഗന്ഷ്യം സള്‍ഫേറ്റ് ഇലകളില്‍ അധികമായി ഹരിതകം ഉല്പാദിപ്പിക്കാന് സഹായിക്കും. വീട്ടിനുള്ളില്‍ നിങ്ങള്‍ നട്ടു പരിപാലിക്കുന്ന ചെടികള്‍ക്കും എപ്സം സോള്‍ട്ട് ഉപയോഗിച്ചു കൊടുക്കാവുന്നതാണ്. ഇത് ഇലകള്‍ക്ക് നല്ല നിറവും കരുത്തും നല്കുന്നു. പുല്‍ത്തകിടിക്ക് നല്ല പച്ച നിറം കിട്ടുന്നില്ലെന്നുള്ള പരാതിയുണ്ടെങ്കില്‍ ഇവര്‍ക്കും എപ്സം സോള്‍ട്ട് ലായനി ഉപയോഗിക്കാവുന്നതാണ്. ഇത് പുല്ലുകള്‍ക്ക് നല്ല നിറം നല്‍കുകയും കരുത്തോടെ വളരാന്‍ സഹായിക്കുന്നതുമാണ്.
അതുപോലെ പ്രധാനമാണ് ഉണക്കിപ്പൊടിച്ച പഴത്തൊലി മുട്ടത്തോട് മിശ്രിതം. ഇതും ചെടികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നു. പഴത്തൊലിയിലടങ്ങിയ പൊട്ടാസ്യം, ഫോസ്ഫറസ്, കാല്‍സ്യം, സള്‍ഫര്‍, നൈട്രജന്‍, ഇരുമ്പ് തുടങ്ങി ചെടികള്‍ വളരാനും നന്നായി പൂക്കാനും വേണ്ട ധാതുലവണങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.
മുട്ടത്തോടില്‍ ചെടിയുടെ കോശങ്ങള്‍ക്ക് ബലവും രോഗപ്രതിരോധ ശക്തിയും നല്കാന് കഴിവുള്ള കാല്‍സ്യവും ഇലകള്‍ക്ക് നല്ല പച്ചനിറം നല്‍കാനാവശ്യമായ മഗ്നീഷ്യവുമുണ്ട്. ഇവ രണ്ടും അതേപടി നേരിട്ട് ചെടിയുടെ മുരട്ടില്‍ ഇട്ടാല്‍ ഇവ പലതരത്തിലുള്ള കീടങ്ങളെയും സൂക്ഷ്മാണുക്കളെയും ചെടിയിലേക്ക് ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ ഇവ ഉണക്കിപ്പൊടിച്ചെടുത്ത് വളമാക്കി ഉപയോഗിക്കാം.
പഴത്തൊലി ചെറുതായി അരിഞ്ഞ് വെയിലത്തു വച്ച് ഉണക്കിപ്പൊടിച്ചെടുക്കണം. അതുപോലെ തന്നെ മുട്ടയുടെ തോടും. ശേഷം ഇവരണ്ടും മിക്സ് ചെയ്തു ചെടികളുടെ ചുവട്ടില്‍ ആവശ്യത്തിനനുസരിച്ചു ഇട്ടുകൊടുത്താല്‍ മതി. മനോഹരമായി പൂക്കള്‍ വിരിയുന്നതു കാണാം.
A lush, flowering garden in your yard or terrace is a dream for many. But often, despite proper care, some plants refuse to bloom. By paying attention to a few simple techniques, you can encourage even the most stubborn plants to flower abundantly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല
National
• an hour ago
ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം
Kerala
• 2 hours ago
ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു
International
• 2 hours ago
വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ കോടതി
bahrain
• 2 hours ago
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• 3 hours ago
'തകര്‍ത്തു തരിപ്പണമാക്കും' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍
International
• 3 hours ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• 3 hours ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• 3 hours ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• 3 hours ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• 4 hours ago
ഇറാന് - ഇസ്റാഈൽ സംഘർഷം; ഇറാന് സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• 4 hours ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന് ഇറാൻ
International
• 4 hours ago
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ
Kerala
• 4 hours ago
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; രാവിലെ 9 മണി മുതൽ 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യത
Kerala
• 5 hours ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• 13 hours ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• 13 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 13 hours ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 13 hours ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 13 hours ago
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്
uae
• 14 hours ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• 5 hours ago
"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• 11 hours ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 12 hours ago