HOME
DETAILS

ഞാൻ കൊടുത്ത ബാറ്റ് കൊണ്ടാണ് അവൻ മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസൺ

  
Web Desk
June 17 2025 | 05:06 AM

Sanju Samson praises Vaibhav Suryavanshi for his excellent performance for Rajasthan Royals in the IPL

2025 ഐപിഎല്ലിൽ മിന്നും പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയ താരമാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി.  2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

വൈഭവിനെ പ്രശംസിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിച്ചിരുന്നു. ഐപിഎല്ലിൽ വൈഭവിനു പുതിയ ബാറ്റ് നൽകിയതിനെകുറിച്ചാണ് സഞ്ജു സംസാരിച്ചത്. രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിയിലാണ് സഞ്ജു ഇക്കാര്യം പറയുന്നത്.

''ആദ്യം ദിവസം മുതൽ തന്നെ അവൻ ബാറ്റുകൾ അന്വേഷിച്ചിരുന്നു. എന്റെ ബാഗിലുള്ള ഒരു ബാറ്റ് അവന് വേണമെന്ന് എനിക്ക് തോന്നി. ഒന്ന് മാത്രമല്ല രണ്ട് ബാറ്റുകൾ അവന് വേണമെന്ന് ഞാൻ കരുതി. ഇതോടെ അവന് ഞാൻ ഒരു ബാറ്റ് നൽകാൻ ആഗ്രഹിച്ചു. സീസണിന്റെ തുടക്കത്തിൽ അവന് ഞാൻ ബാറ്റ് നൽകി. വൈഭവ് അത് ഉപയോഗിച്ചുകൊണ്ട് കളിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്'' സഞ്ജു സാംസൺ പറഞ്ഞു. 

ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ആയിരുന്നു വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം രാജസ്ഥാന്റെ വിജയ ശില്പിയായത്. ചെന്നൈക്കെതിരെ 33 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 57 റൺസും നേടി വൈഭവ് തിളങ്ങി. 

ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. തന്റെ 14ാം വയസിലാണ് താരം ഈ ചരിത്രനേട്ടം തന്റെ പേരിലാക്കി മാറ്റിയത്.2025 താരലേലത്തിൽ രാജസ്ഥാൻ റോയൽസ് ആയിരുന്നു വൈഭവിനെ സ്വന്തമാക്കിയിരുന്നത്. ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 

അതേസമയം നിലവിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെയുള്ള പരമ്പരക്കായുള്ള തയ്യാറെടുപ്പിലാണ് വൈഭവ്. ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് പിന്നാലെ വൈഭവ് ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ടീമിന്റെ ക്യാപ്റ്റനായി ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ആയുഷ് മാത്രെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ടീമിൽ മലയാളി താരം മുഹമ്മദ്‌ ഇനാനും ഇടം നേടിയിട്ടുണ്ട്.  ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പരമ്പര നടക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പര, ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരായ രണ്ട് മൾട്ടി ഡേ മത്സരങ്ങൾ എന്നിവയാണ് പരമ്പരയിൽ ഉള്ളത്. 

ഇന്ത്യ അണ്ടർ 19 സ്ക്വാഡ്

ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലൻ ഗുഹ പട്ടേൽ, ഖിലൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, പ്രവ്രവ് പട്ടേൽ മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്. 

Sanju Samson praises Vaibhav Suryavanshi for his excellent performance for Rajasthan Royals in the IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

uae
  •  5 hours ago
No Image

ഇറാനിലും ഇസ്‌റാഈലിലുമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം; കരമാർഗം അയൽരാജ്യങ്ങളിലേക്ക് എത്തിക്കും, ആശങ്കയിൽ വിദ്യാർഥികൾ 

National
  •  5 hours ago
No Image

ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരെ കൊന്നൊടുക്കി വീണ്ടും ഇസ്‌റാഈല്‍

International
  •  6 hours ago
No Image

ജിഫ്രി തങ്ങളെ സന്ദർശിച്ച് പി.വി അൻവർ; നിലമ്പൂരിൽ പ്രചാരണം അവസാനഘട്ടത്തിൽ

Kerala
  •  6 hours ago
No Image

സ്‌പെയ്‌നല്ല, 2026 ലോകകപ്പ് നേടുക ആ ടീമായിരിക്കും: പുയോൾ 

Football
  •  6 hours ago
No Image

100ശതമാനം ട്യൂഷൻ ഫീസ് ഇളവുകൾ, മികച്ച സ്കോളർ ഷിപ്പുകൾ: യുഎഇ സർവകലാശാലകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നത് എങ്ങനെ

uae
  •  6 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: ഇതുവരെ തിരിച്ചറിഞ്ഞത് 131 മൃതദേഹങ്ങൾ, മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

National
  •  6 hours ago
No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  7 hours ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  7 hours ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  7 hours ago