എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്
ഫുട്ബോളിലെ തന്റെ സ്വപ്ന ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹ്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, സിനദീൻ സിദാൻ, റൊണാൾഡോ നസാരിയോ എന്നീ താരങ്ങളെയാണ് സലാഹ് തെരഞ്ഞെടുത്തത്. ഇവർക്ക് പുറമെ അഞ്ചാമനായി തന്റെ പേരും സലാഹ് പറഞ്ഞു. ബാലൺ ഡി ഓർ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലാണ് സലാഹ് തന്റെ ഈ തെരഞ്ഞെടുപ്പ് നടത്തിയത്.
ഈ സീസണിൽ ലിവർപൂളിനോപ്പം തകർപ്പൻ പ്രകടനങ്ങളാണ് സലാഹ് നടത്തിയത്. ലിവർപൂളിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്കാണ് സലാഹ് നടത്തിയത്. ഇ.പി.എല്ലിൽ ഈ സീസണിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സലാഹ് തന്നെയാണ് ഗോൾവേട്ടക്കാരുടെ പട്ടികയിലും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഒരു താരം ഒരുമിച്ച് ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കുന്നത്.
38 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയാണ് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് സലാഹ് സ്വന്തമാക്കിയത്. രണ്ടാമതുള്ള ന്യൂകാസിലിന്റെ അലക്‌സാണ്ടർ ഐസകിന് 23 ഗോളുകളാണ് നേടാനായത്. 18 അസിസ്റ്റുകളോടെയാണ് സലാഹ് പ്ലേ മേക്കർ അവാർഡിന് അർഹനായത്. 2017ൽ ലിവര്പൂളിലെത്തിയ സലാഹ് 401 മത്സരങ്ങളിൽ നിന്ന് 245 ഗോളുകളാണ് ഇതുവരെ ലിവർപൂളിനായി നേടിയിട്ടുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ നിലവിൽ അഞ്ചാമതാണ് സലാഹ്. ഈ സീസണിന് പുറമെ മൂന്ന് തവണയാണ് സലാഹ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 2017-18, 2018-19, 2021-22 സീസണുകളിലായിരുന്നു സലാഹിന്റെ നേട്ടം. 2017-18ൽ ടൂർണമെന്റിലും സലാഹിനെ തന്നെയായിരുന്നു ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്.
Liverpools Egyptian superstar Mohamed Salah has revealed the five players he would like to include in his dream football team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."