HOME
DETAILS

കളത്തിലിറങ്ങാതെ, ഗോളടിക്കാതെ റൊണാൾഡോയെ മറികടന്നു; റയലിൽ എംബാപ്പെയുടെ തേരോട്ടം

  
August 22 2025 | 13:08 PM

French superstar Kylian Mbappe has created waves for Real Madrid in the new La Liga season This time Mbappe set a record in jersey sales

മാഡ്രിഡ്: പുതിയ ലാ ലിഗ സീസണിലും റയൽ മാഡ്രിഡിൽ തരംഗം സൃഷ്ടിച്ച് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. ഇത്തവണ ജേഴ്സി വില്പനയിലാണ് എംബാപ്പെ റെക്കോർഡിട്ടത്. ക്രോയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് ക്ലബ് വിട്ടതോടെ താരത്തിന്റെ റയലിനെ പത്താം നമ്പർ ജേഴ്സി എംബാപ്പെക്കാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ എംബാപ്പ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞാണ് കളിച്ചത്.

ഇപ്പോൾ ഈ പത്താം നമ്പർ ജേഴ്സി വൻതോതിൽ വിറ്റഴിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ 345,000ത്തോളം ജേഴ്സികളാണ് വിറ്റുപോയത്. യൂറോമെറിക്കാസ് സ്പോർട് മാർക്കറ്റിംഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റയലിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐക്കണിക് ജേഴ്സി നമ്പർ 7നെക്കാൾ കൂടുതൽ ജേഴ്‌സികളാണ് വിറ്റഴിക്കപ്പെട്ടെതെന്നും റിട്ടപ്പോർട്ടുകളുണ്ട്. 

പുതിയ സീസണിലും മിന്നും പ്രകടനമാണ് ഫ്രഞ്ച് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഒസാസുനയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് റയൽ തേരോട്ടം തുടങ്ങിയത്. മത്സരത്തിലെ ഏകഗോൾ നേടിയത് എംബാപ്പെയാണ്. റയലിനായി ആദ്യ സീസണിൽ 59 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് ഫ്രഞ്ച് താരം നേടിയത്. 

റയലിനായി അരങ്ങേറ്റ സീസണിൽ തന്നെ റൊണാൾഡോ നടത്തിയ ഗോൾ സ്കോറിങ്ങിന്റെ റെക്കോർഡും എംബാപ്പെ തകർത്തിരുന്നു. റൊണാൾഡോ തന്റെ അരങ്ങേറ്റ സീസണിൽ 33 ഗോളുകളായിരുന്നു നേടിയിരുന്നത്. 2009 സീസണിലാണ് റൊണാൾഡോ ഈ റെക്കോർഡ് ഗോൾ സ്കോറിന് നടത്തിയത്. റയലിനായി അരങ്ങേറ്റ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഇവാൻ സമോറാനോയുടെ റെക്കോർഡും ഫ്രഞ്ച് താരം തകർത്തിരുന്നു. 1992-93 സീസണിൽ 37 ഗോളുകൾക്കായിരുന്നു താരം അടിച്ചുകൂട്ടിയത്. 

Kylian Mbappe sets record for jersey sales at Real Madrid. More jerseys were sold than the iconic number 7 jersey of Real Madrid's greatest ever player, Cristiano Ronaldo.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  3 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  3 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  3 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  3 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  3 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  3 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  3 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  3 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  3 days ago