HOME
DETAILS

സ്കോഡയുടെ 8.25 ലക്ഷം രൂപയുടെ എസ്‌യുവി: വിൽപ്പന കണ്ട് അന്തം വിട്ട് മറ്റു കമ്പനികൾ 

  
Web Desk
August 26 2025 | 07:08 AM

skodas 825 lakh suv sales stun rival companies

ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡയുടെ സബ്-കോംപാക്ട് എസ്‌യുവിയായ കൈലാഖിന് ആവശ്യക്കാരേറുന്നു. ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം നടത്തി കമ്പനിയുടെ വിൽപ്പന കൈലാഖ് ഇരട്ടിയാക്കി മാറ്റുകയും ചെയ്തു. 2024 നവംബറിലാണ് ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സ്കോഡയുടെ മൊത്തം വിൽപ്പനയായ 41,748 യൂണിറ്റുകളിൽ 65 ശതമാനവും (27,091 യൂണിറ്റുകൾ) സ്വന്തമാക്കി. മാർച്ചിൽ 7,422 യൂണിറ്റുകൾ വിറ്റഴിച്ച് സ്കോഡയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയും കൈലാഖ് ഇതോടെ സ്വന്തമാക്കി.

കഴിഞ്ഞ വർഷം മൊത്തം 17,565 യൂണിറ്റുകളായിരുന്ന സ്കോഡയുടെ വിൽപ്പന, കൈലാഖിന്റെ വരവോടെ 2025-ൽ 41,748 യൂണിറ്റുകളായി ഉയർന്നു. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്സോൺ തുടങ്ങിയ ശക്തരായ എതിരാളികൾക്കിടയിൽ കൈലാഖ് വിപണിയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു എന്ന് നിസ്സംശയം പറയാം.

2025-08-2613:08:67.suprabhaatham-news.png
 
 

വിലയും എഞ്ചിനും

8.25 ലക്ഷം മുതൽ 12.89 ലക്ഷം രൂപ വരെയാണ് കൈലാഖിന്റെ മാനുവൽ വേരിയന്റിന്റെ എക്സ്-ഷോറൂം വില. ഓട്ടോമാറ്റിക് വേരിയന്റിന് 10.95 ലക്ഷം മുതൽ 13.99 ലക്ഷം രൂപ വരെയാണ് വില. 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ-പെട്രോൾ (1.0 ടിഎസ്ഐ) എഞ്ചിനാണ് കൈലാഖിന്റെ ഹൃദയം. 114 bhp കരുത്തും 178 Nm ടോർക്കും നൽകുന്ന ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയാണ് ലഭ്യമാകുന്നത്. മാനുവൽ മോഡലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 19.05 കിലോമീറ്ററും മൈലേജ് ലഭിക്കും.

ഡിസൈനും സവിശേഷതകളും

കൈലാഖിന്റെ ആധുനിക ഡിസൈൻ വിപണിയിൽ ശ്രദ്ധ നേടുന്നു. സ്പ്ലിറ്റ്-ഹെഡ്‌ലൈറ്റ്, പൂർണ്ണമായും കറുത്ത ഗ്രിൽ, ടി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ബാഹ്യ രൂപത്തിന് മാറ്റ് കൂട്ടുന്നു. 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്‌പോർട്ടി സ്‌പോയിലർ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും വാഹനത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു.

2025-08-2613:08:44.suprabhaatham-news.png
 
 

ഇന്റീരിയറിൽ, ഡ്യുവൽ-സ്‌ക്രീൻ സജ്ജീകരണം, മെറ്റൽ ആക്സന്റുകൾ, വയർലെസ് ചാർജിംഗ്, ടിക്കറ്റ് ഹോൾഡർ തുടങ്ങിയ സവിശേഷതകൾ കൈലാഖിനെ മികച്ചതാക്കുന്നു. അഞ്ച് പേർക്ക് സുഖകരമായി സഞ്ചരിക്കാൻ ഈ എസ്‌യുവിക്ക് കഴിയും. 2025 ജനുവരിയിൽ ഡെലിവറി ആരംഭിച്ച കൈലാഖ്, സ്കോഡയുടെ വിജയഗാഥയെ പുനർനിർവചിച്ചിരിക്കുകയാണ്. വിൽപ്പന കണക്കുകൾ പ്രകാരം, കൈലാഖ് സ്കോഡയെ ഇന്ത്യൻ വിപണിയിൽ ‘പൊന്മുട്ടയിടുന്ന താറാവ്’ ആക്കി മാറ്റിയിരിക്കുന്നു.

2025-08-2613:08:32.suprabhaatham-news.png
 
 
 

 

 

Skoda's Kylaq, a sub-compact SUV priced from ₹8.25 lakh, has doubled the company's sales in India. From January to July 2025, it accounted for 65% of Skoda's 41,748 units sold, with a record 7,422 units in March. Competing with Maruti Brezza, Hyundai Venue, and others, Kylaq's modern design, 1.0L turbo-petrol engine, and features like dual screens and wireless charging have made it a game-changer



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

WAMD സേവനം വഴിയുള്ള തട്ടിപ്പ്; മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

uae
  •  8 hours ago
No Image

ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും; പത്തോളം മരണം, നിരവധിപ്പേരെ കാണാനില്ല, എൻഎച്ച് 244 ഒലിച്ചു പോയി

National
  •  8 hours ago
No Image

കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വർണ ഏലസും മൊബൈലും കവർന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ

crime
  •  9 hours ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  9 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  9 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  9 hours ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  10 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  10 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 hours ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  10 hours ago