HOME
DETAILS

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

  
Web Desk
August 26 2025 | 15:08 PM

Young Man Climbs Mobile Tower Threatens Suicide Over Girlfriend in Bhadohi Police Search for Non-Existent Partner

ഭാദോഹി:ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ ഗ്രാമത്തിൽ യുവാവ് മൊബൈൽ ടവറിൽ കയറി 'കാമുകിയെ' വിവാഹം കഴിക്കാൻ കൊണ്ടുവരണമെന്ന് ഭീഷണിപ്പെടുത്തി. പവൻ പാണ്ഡെ എന്ന 30 വയസ്സുകാരനാണ് ഞായറാഴ്ച രാവിലെ 9 മണിയോടെ യാകുബ്പൂർ ഗ്രാമത്തിനടുത്തുള്ള മൊബൈൽ ടവറിൽ കയറി, 'ഖുഷ്ബു' എന്ന സ്ത്രീയെ വിളിച്ചുകൊണ്ട് അലറി, അവളെ കൊണ്ടുവരാത്തപക്ഷം ചാടുമെന്നായിരുന്നു യുവാവിൻ്റേ ഭീഷണി.

സംഭവത്തെ തുടർന്ന് പൊലിസും അഗ്നിശമന സേനയും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അഞ്ച് മണിക്കൂർ നീണ്ട രക്ഷപ്രവർത്തനം നടത്തിയാണ് യുവാവിനെ ടവറിൽ നിന്ന് ഇറക്കിയത്. എന്നാൽ അന്വേഷണത്തിൽ, യുവാവ് ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായതായിരുന്നുവെന്നും 'ഖുഷ്ബു' എന്ന കാമുകി യഥാർത്ഥത്തിൽ നിലവിലില്ലെന്നും പൊലിസ് കണ്ടെത്തി.

നഗരത്തിലെ പ്രധാന റോഡിൽ പാൻ കട നടത്തുന്ന പാണ്ഡെ, 'ഖുഷ്ബു'വിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും,എന്നാൽ നാട്ടുക്കാർ അവരെ തമ്മിൽ അകറ്റാൻ ശ്രമിക്കുന്നതായും വിശ്വസിച്ചിരുന്നു. പൊലിസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനയും പാണ്ഡെയെ ഫോണിൽ വിളിച്ച് ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും, യുവാവ് അതിനോന്നും വഴങ്ങിയില്ല. എന്നാൽ 'ഖുഷ്ബു' എന്ന സ്ത്രീയെ കണ്ടെത്താനുള്ള പൊലിസിൻറേ ശ്രമങ്ങൾ പരാജയപ്പെട്ടു.

ഒടുവിൽ, പൊലിസ് ഒരു വനിതാ ഉദ്യോഗസ്ഥയെ 'ഖുഷ്ബു'വിന്റെ വേഷം കെട്ടി ഫോണിൽ സംസാരിക്കാൻ നിയോഗിച്ചു. ഈ തന്ത്രം ഫലിച്ചതോടെ, ഉച്ചയ്ക്ക് 2 മണിയോടെ പാണ്ഡെ ടവറിൽ നിന്ന് ഇറങ്ങാൻ സമ്മതിച്ചു.

അന്വേഷണത്തിൽ, കഴിഞ്ഞ രണ്ട് വർഷമായി പാണ്ഡെ 'ഖുഷ്ബു' എന്ന വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈലുമായി ചാറ്റ് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമായി. ഒരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് നിർമിച്ച ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തി, പാണ്ഡെയുടെ വിശ്വാസം നേടിയെടുക്കുകയും, പ്രണയം നടിച്ച് അയാളിൽ നിന്ന് പണം തട്ടിയെടുത്തതായും പൊലിസ് പറഞ്ഞു.

"പാണ്ഡെ ഒരു ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ്. വ്യാജ ഐഡി ഉപയോഗിച്ച് ഒരാൾ യുവാവിനെ കബളിപ്പിക്കുകയും പണം തട്ടുകയും ചെയ്തു," പൊലിസ് ഉദ്യോഗസ്ഥനായ മിശ്ര പറഞ്ഞു. പൊതു ശല്യം ഉണ്ടാക്കിയതിന് പാണ്ഡെക്കെതിരെ നിയമനടപടി എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ് പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  4 days ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  4 days ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  4 days ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  4 days ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  4 days ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  4 days ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  4 days ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  4 days ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  4 days ago