HOME
DETAILS

സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ

  
August 26 2025 | 16:08 PM

karnataka man arrested for trapping and raping 13-year-old koyilandy girl via snapchat posing as lover

കോഴിക്കോട്: സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കർണാടക സ്വദേശിയെ കോയിലാണ്ടി പൊലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സഹീർ യൂസഫ് (30) ആണ് പൊലിസിന്റെ പിടിയിലായത്. സ്നാപ്ചാറ്റ് വഴി പെൺകുട്ടിയെ പ്രണയം നടിച്ച് വിശ്വാസം നേടിയ ശേഷം ഇയാൾ പീഡനത്തിന്  ഇരയാക്കുവായിരുന്നുവെന്ന് പൊലിസ്  വ്യക്തമാക്കി.

സൈബർ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലിസ്  പ്രതിയെ കണ്ടെത്തിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ കോയിലാണ്ടി സിഐ ശ്രീലാൽ, എസ്ഐ ബിജു, എഎസ്ഐ വിജു, ശോഭ, സിവിൽ പൊലിസ്  ഓഫീസർമാരായ നിഖിൽ, പ്രവീൺ കുമാർ, ഗംഗേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് മുഹമ്മദ് സഹീറിനെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി, തുടർന്ന് റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

The Koyilandy police have arrested a Karnataka native for sexually assaulting a 13-year-old girl whom he met through the social media platform Snapchat. The police have arrested Mohammed Zaheer Yusuf (30). The police said that he had raped the girl after feigning love and gaining her trust through Snapchat.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്

crime
  •  5 hours ago
No Image

ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി

crime
  •  6 hours ago
No Image

ഇസ്‌റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം

International
  •  6 hours ago
No Image

പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി

Kerala
  •  6 hours ago
No Image

റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

International
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും

uae
  •  7 hours ago
No Image

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്

Kerala
  •  7 hours ago
No Image

ക്രിക്കറ്റ് ബാറ്റുകളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം; ആലപ്പുഴയിൽ യുവാവ് എക്സൈസിന്റെ പിടിയിൽ

Kerala
  •  7 hours ago
No Image

കേരളത്തിൽ ഒന്നു പോലുമില്ല; മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേ​ഗത്തിൽ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ; നിങ്ങൾക്കും ഈ ട്രെയിനുകളിൽ യാത്ര ചെയ്യാം

National
  •  7 hours ago
No Image

കാമുകിക്കായി മൊബൈൽ ടവറിൽ കയറി യുവാവിന്റേ ആത്മഹത്യാ ഭീഷണി; കാമുകിയെ നാടു മുഴുവൻ തേടി പൊലിസും,നാട്ടുകാരും

crime
  •  8 hours ago