HOME
DETAILS

''അനാവശ്യമായി പ്രശ്‌നമുണ്ടാക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും''; ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുരേഷ് ബാബു

  
Web Desk
September 26 2025 | 06:09 AM

cpm-district-secretarys-remarks-against-shafi-parambil updates

പാലക്കാട്: ഷാഫി പറമ്പില്‍ എം.പിക്കെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ്ബാബു. കോണ്‍ഗ്രസിന് പരാതി കൊടുക്കാം. നിയമപരമായി മുന്നോട്ടു പോകാം. പരാതിയുമായി മുന്നോട്ടു പോകുന്നവര്‍ കോണ്‍ഗ്രസിനകത്ത് ഷാഫിയെ വീഴ്ത്താന്‍ നടക്കുന്നവരാണെന്നും  അനാവശ്യമായി കോലിട്ടിളക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. 

വ്യക്തിപരമായ അശ്ലീലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന് താല്‍പര്യമില്ലെന്നും കേരളത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും സുരേഷ് ബാബു പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല ഞങ്ങളെന്നും വ്യക്തതയുള്ള കാര്യങ്ങള്‍ പറയണമെന്നും സുരേഷ്ബാബു കൂട്ടിച്ചേര്‍ത്തു.

READ MORE: ഷാഫി പറമ്പിലിനെതിരായ ആരോപണം: " ജില്ലാ സെക്രട്ടറിയുടെ പക്കൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടട്ടെ "; സിപിഐഎമ്മിൽ അഭിപ്രായ ഭിന്നത, കക്ഷിചേരാൻ തയാറാകാതെ മുതിർന്ന നേതാക്കൾ

ഷാഫി പറമ്പിലിനെതിരേ ഗുരുതര ആരോപണമാണ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു ഇന്നലെ ഉന്നയിച്ചിരുന്നത്. രാഹുലും ഷാഫിയും കൂട്ടുകച്ചവടമാണെന്നും പല കാര്യങ്ങളിലും രാഹുലിന്റെ ഹെഡ് മാഷാണ് ഷാഫിയെന്നും സുരേഷ് ബാബു ആരോപിച്ചു. 

പലരെയും കണ്ടാല്‍ ബംഗളൂരുവിലേക്ക് ക്ഷണിക്കുകയാണ് ഷാഫി. ഷാഫിക്കെതിരേ പല ആരോപണങ്ങള്‍ ഉണ്ടെന്നും അത് പിന്നീട് പുറത്തുവിടുമെന്നും സുരേഷ് ബാബു പറഞ്ഞു. ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

e'നേതാക്കള്‍ പേടിക്കുന്നത് വേറെ ഒന്നും കൊണ്ടല്ല. രാഹുലിനെ എം.എല്‍.എയാക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് കൊണ്ടുവന്നത് ഷാഫിയാണ്. രാഹുലിനോട് രാജിവയ്ക്കാന്‍ പറയാന്‍ ഷാഫി തയാറാകില്ല. നേരിട്ട് ഒരാളെ കണ്ടാല്‍, ബംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്. ഈ ഹെഡ്മാഷ് രാഹുലിനെതിരേ എന്തെങ്കിലും പറയുമോ? ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്കെതിരേ ഒരു വാക്കുപോലും പറയാന്‍  ഇവര്‍ തയാറാകില്ല'- സുരേഷ് ബാബു പറഞ്ഞു.

അതേസമയം, ജില്ലാ സെക്രട്ടറിയുടെ  പ്രതികരണം ആരോപണമല്ലെന്നും മറിച്ച് അധിക്ഷേപമെന്നും ഷാഫി പറഞ്ഞു. സി.പി.എം നേതാവിന്റെ വാക്കുകള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല. ഇതാണോ 2026ലെ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രം. നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കണം. ഒരു ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നതാണോ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ സി.പി.എം ഒരുക്കുന്ന മാനിഫെസ്റ്റോ. സി.പി.എം സംസ്ഥാനസെക്രട്ടറി ഇക്കാര്യത്തില്‍ മറുപടി പറയണം. ആദ്യം വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. അത് വിജയിക്കാതെ വന്നതോടെ അടുത്തത് കൊണ്ടുവന്നിരിക്കുന്നു. നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ഷാഫി പറഞ്ഞു.

 

English Summary: CPM Palakkad district secretary E.N. Sureshbabu has made serious allegations against Congress MP Shafi Parambil, accusing him of having a secret deal with Congress leader Rahul Gandhi and claiming that Shafi acts as a "headmaster" to Rahul. He alleged that Shafi invites people to Bengaluru and hinted at possible future revelations about misconduct, including sexual harassment. Sureshbabu also said Congress leadership fails to act against such issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി

International
  •  a day ago
No Image

എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം

Kerala
  •  a day ago
No Image

പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

International
  •  a day ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

uae
  •  a day ago
No Image

57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  a day ago
No Image

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

National
  •  a day ago
No Image

അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം

Football
  •  a day ago