HOME
DETAILS

മാരുതി സ്വിഫ്റ്റിന് വീണ്ടും വില കുറഞ്ഞു; 57,500 രൂപ വരെയുള്ള ആകർഷകമായ ഓഫറുകൾ

  
Web Desk
October 12 2025 | 12:10 PM

maruti swift gets another price cut attractive offers up to 57500

ഇന്ത്യൻ വാഹന വിപണിയിലെ എക്കാലത്തേയും ജനപ്രിയ കാറുകളിൽ ഒന്നായ മാരുതി സ്വിഫ്റ്റിന് വീണ്ടും വില കുറഞ്ഞു. 20 വർഷത്തിലേറെയായി റോഡ് അടക്കി വാഴുന്ന ഈ കോംപാക്‌ട് ഹാച്ച്ബാക്ക് ആണ്. മികച്ച പ്രകടനവും മൈലേജും റീസെയിൽ മൂല്യവും ആണ് സ്വിഫ്റ്റിനെ മറ്റ് മാരുതി മോ‍ഡലുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. വാഹനപ്രേമികളുടെ ഇഷ്ടവാഹനം എന്നതിനേക്കാളുപരി സ്വിഫ്റ്റിനോട് ആളുകൾക്ക് ഉള്ളത് വിശ്വാസമാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിപണിയിൽ പോലും സ്വിഫ്റ്റിന് വൻ ഡിമാൻഡാണ് ഇന്നുള്ളത്. ഒരിക്കൽ വാങ്ങിയാൽ, വിൽക്കുമ്പോൾ വലിയ നഷ്ടമില്ലാതെ കൈമാറാൻ കഴിയുന്ന അപൂർവം കാറുകളിൽ ഒന്നാണ് ഇപ്പോഴും മാരുതി സ്വിഫ്റ്റ്.



കേന്ദ്രസർക്കാർ ജിഎസ്‌ടിയിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാരുതി സുസുക്കി തങ്ങളുടെ എല്ലാ മോഡലുകളുടെയും വില കുറച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വിഫ്റ്റിന് 85,000 രൂപ വരെ വിലക്കുറവ് ആണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ, ഉത്സവ സീസണിന്റെ ഭാഗമായാണ് മാരുതി 57,500 രൂപ വരെയുള്ള ആകർഷകമായ ഓഫറുകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനും വിൽപ്പന വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2025-10-1218:10:55.suprabhaatham-news.png
 
 

ഓഫർ വിശദാംശങ്ങൾ

ZXi പെട്രോൾ മാനുവൽ, എഎംടി, സിഎൻജി വേരിയന്റുകൾ: 57,500 രൂപ വരെ കിഴിവ്.

LXi വേരിയന്റ്: 42,500 രൂപ വരെ ഓഫർ, ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ബോണസ്, 7,500 രൂപ അധിക ആനുകൂല്യങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്.

മറ്റ് വേരിയന്റുകൾ: 52,500 മുതൽ 57,500 രൂപ വരെ കിഴിവ് ലഭിക്കും

സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില

5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് നിലവിൽ മാരുതി സ്വിഫ്റ്റിന്റെ എക്സ്ഷോറൂം വില. 1.2 ലിറ്റർ Z-സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ ഹാച്ച്ബാക്കിന്റെ കരുത്ത് പകരുന്നത്. 80 bhp ശക്തിയും 112 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. ട്രാൻസ്മിഷനായി 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭ്യമാണ്.

2025-10-1218:10:60.suprabhaatham-news.png
 
 

മൈലേജ്

പെട്രോൾ മാനുവൽ: 24.80 കിലോമീറ്റർ/ലിറ്റർ

എഎംടി വേരിയന്റ്: 25.75 കിലോമീറ്റർ/ലിറ്റർ

സിഎൻജി: 32.85 കിലോമീറ്റർ/കിലോഗ്രാം

സുരക്ഷയും വാറണ്ടിയും

മാരുതി സ്വിഫ്റ്റ് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത്. സുരക്ഷയുടെ കാര്യത്തിൽ, 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകളും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ഉൾപ്പെടുന്നു. ഇതെല്ലാം സ്റ്റാൻഡേർഡായി ലഭിക്കുന്നതിനാൽ, കുടുംബത്തിന് അനുയോജ്യമായ ഒരു ചെറു കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്വിഫ്റ്റ് മികച്ച തിരഞ്ഞെടുപ്പാണ്. ഈ മാസം മാരുതി സ്വിഫ്റ്റ് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഈ ഓഫറുകൾ വലിയ ആശ്വാസമാണ്.

 

 

The Maruti Swift, India’s favorite hatchback, now comes with a price cut and offers up to ₹57,500. With 33 km/kg mileage in CNG, excellent performance, and safety features like 6 airbags, it’s a top pick for families.

MarutiSwift PriceCut CarOffers SwiftMileage HatchbackDeals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  9 hours ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  9 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  10 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  10 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  10 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  10 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  11 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  11 hours ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  11 hours ago