
2,499 രൂപയ്ക്ക് 10 വർഷത്തേക്ക് വാറണ്ടി: എക്സ്പൾസിന് വെല്ലുവിളിയുമായി കവസാക്കി KLX 230

ഇന്ത്യയിൽ മോട്ടോർസൈക്കിൾ വിപണിയിൽ അഡ്വഞ്ചർ ബൈക്കുകളുടെ ഡിമാൻഡ് ദിനംപ്രതി വർധിക്കുകയാണ്. അഡ്വഞ്ചർ ബൈക്ക് വാങ്ങാൻ 2 ലക്ഷം രൂപയ്ക്ക് മുകളിൽ പണം മുടക്കുന്നവർക്ക് റോയൽ എൻഫീൽഡ് ഹിമാലയനോ കെടിഎം അഡ്വഞ്ചർ സീരീസോ ഇന്ന് വിപണിയിൽ കിട്ടും. പണത്തിന് പരിമിതികളുള്ളവർ സാധാരണ ഹീറോ എക്സ്പൾസ് 200 തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, ജാപ്പനീസ് സൂപ്പർബൈക്ക് നിർമാതാക്കളായ കവസാക്കി തങ്ങളുടെ KLX 230 ഡ്യുവൽ സ്പോർട്ട് മോട്ടോർസൈക്കിളിനെ 2026 മോഡലായി വൻ മാറ്റങ്ങളോടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷമാണ് KLX 230 വിപണിയിൽ എത്തിയത്. എന്നാൽ ഉയർന്ന വില കാരണം പ്രതീക്ഷിച്ച അത്ര വിജയം നേടാനായില്ല. എന്നാൽ, പ്രാദേശികവത്കരണത്തിലൂടെ വിലയിൽ 1.30 ലക്ഷം രൂപയോളം കുറച്ച് 1.99 ലക്ഷം രൂപയ്ക്ക് ഈ ബൈക്ക് ലഭ്യമാക്കി. അതേസമയം കേന്ദ്രസർക്കാർ ജിഎസ്ടി നിരക്കും കുറച്ചതോടെ എക്സ്ഷോറൂം വില 1.84 ലക്ഷം രൂപയായി വീണ്ടും കുറഞ്ഞു. പക്ഷേ ഇതുകൊണ്ടും തീർന്നില്ല. ഇപ്പോഴിതാ 2,499 രൂപ മാത്രം മുടക്കി 7 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി ലഭിക്കുന്ന പുതിയ പദ്ധതിയും കവസാക്കി അവതരിപ്പിച്ചു. ഇതോടെ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിക്ക് പുറമെ, മൊത്തം 10 വർഷത്തെ വാറണ്ടി കവറേജ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കാം. എഞ്ചിൻ, ഗിയർബോക്സ് തുടങ്ങിയ പ്രധാന ഘടകങ്ങളെല്ലാം ഈ വാറണ്ടിയിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയം.

2026 മോഡലിൽ കവസാക്കി ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ സസ്പെൻഷൻ ജോമെട്രി വീൽ ട്രാവലിനെ നേരിയ തോതിൽ കുറച്ചിട്ടുണ്ട്. മുൻപുള്ള ഡ്യുവൽ-ചാനൽ എബിഎസിന് പകരം സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമാണ് ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത്. ഓഫ്-റോഡ് യാത്രകൾക്ക് സിംഗിൾ-ചാനൽ എബിഎസ് കൂടുതൽ പ്രായോഗികമാണെന്നതിനാൽ ഈ മാറ്റം ഉപഭോക്താക്കൾക്ക് ഗുണകരമാണ്.
233 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് KLX 230-ന്റെ ഹൃദയം. 8,000 ആർപിഎമ്മിൽ 18.7 bhp കരുത്തും 6,000 ആർപിഎമ്മിൽ 19 Nm ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ഈ എഞ്ചിൻ മികച്ച പ്രകടനം ഉറപ്പാക്കുന്നു. 7.6 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷി ഹൈ ടൂറിംഗിന് അനുയോജ്യമല്ലെങ്കിലും, ലീൻ ഫ്രെയിം, സിംഗിൾ-പീസ് സീറ്റ്, എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ എൽസിഡി ക്ലസ്റ്റർ എന്നിവ ഈ ബൈക്കിന്റെ മിനിമലിസ്റ്റ് ഡ്യുവൽ-സ്പോർട്ട് ലുക്കിനെ ആകർഷകമാക്കുന്നു.
ലൈം ഗ്രീൻ, ബാറ്റിൽ ഗ്രേ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ KLX 230 ലഭ്യമാണ്. എക്സ്റ്റൻഡഡ് വാറണ്ടിയും വിലക്കുറവും ഹീറോ എക്സ്പൾസ് 200, 210 മോഡലുകൾക്ക് വെല്ലുവിളിയാകുമെന്നാണ് കവസാക്കിയുടെ പ്രതീക്ഷ. ഈ മാറ്റങ്ങളോടെ KLX 230-നെ ഇന്ത്യൻ അഡ്വഞ്ചർ ബൈക്ക് പ്രേമികൾക്കിടയിൽ കൂടുതൽ ജനപ്രിയമാക്കുമെന്ന് ഉറപ്പാണ്.
The Kawasaki KLX 230, priced at ₹1.84 lakh, offers a 10-year warranty for just ₹2,499. With a 233cc engine, single-channel ABS, and updated suspension, it challenges the Hero Xpulse in India’s adventure bike market.
Kawasaki KLX 230, adventure bike India, dual-sport motorcycle, 10-year warranty, Hero Xpulse rival, affordable bikes 2026, Kawasaki India price, motorcycle warranty, off-road bikes, KLX 230 features
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
National
• 9 hours ago
ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
oman
• 9 hours ago
ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ
Kerala
• 9 hours ago
ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്
uae
• 10 hours ago
നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്
National
• 10 hours ago
ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍
uae
• 10 hours ago
തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി
Football
• 10 hours ago
രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ
National
• 11 hours ago
നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ
uae
• 11 hours ago
വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
uae
• 11 hours ago
എറണാകുളത്ത് മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു
Kerala
• 12 hours ago
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശിയുടെ നില അതീവഗുരുതരം
Kerala
• 12 hours ago
പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും
International
• 12 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ സഞ്ജു; മുന്നിലുള്ളത് ഐതിഹാസിക നേട്ടം
Cricket
• 12 hours ago
'ദുബൈയെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം': ഗതാഗതക്കുരുക്കിനോട് 'നോ' പറയാൻ ഒരുങ്ങി ദുബൈ; ട്രാക്ക്ലെസ് ട്രാം സർവീസ് ആരംഭിക്കുന്നു
uae
• 13 hours ago
ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
International
• 14 hours ago
സമസ്ത നൂറാം വാർഷികം; ദേശീയ സമ്മേളനത്തിന് ഡൽഹിയിൽ ഒരുക്കങ്ങൾ തുടങ്ങി
National
• 14 hours ago
'സ്നേഹവും ഊഷ്മളതയും നിറഞ്ഞ വീടിനേക്കാൾ മനോഹരമായി മറ്റെന്തുണ്ട്!, വിവാഹം കഴിക്കൂ, ഉത്തരവാദിത്തം ഏറ്റെടുക്കൂ'; ഇമാറാത്തി പൗരന്മാരോട് ദുബൈയിലെ പ്രമുഖ വ്യവസായി
uae
• 14 hours ago
യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
uae
• 12 hours ago
57 വർഷത്തിനിടെയുള്ള ആദ്യ 'സെഞ്ച്വറി'; ലോകകപ്പിൽ വീശിയടിച്ച് ഇന്ത്യയുടെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 13 hours ago
നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും
National
• 13 hours ago