പി.എം. ശ്രീ പദ്ധതി: എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം? ഇത് എൽഡിഎഫ് ശൈലിയല്ല; സി.പി.ഐയുടെ ആശങ്ക സി.പി.എമ്മിനുമുണ്ടെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിക്കൊണ്ട് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് എൽ.ഡി.എഫ്. ശൈലിയല്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. പദ്ധതി സംബന്ധിച്ച വിഷയത്തിൽ സി.പി.ഐ നിലപാട് ചർച്ച ചെയ്തതായും ചർച്ചകൾ തുടരുമെന്നും വാർത്താസമ്മേളനത്തിൽ ബിനോയ് വിശ്വം അറിയിച്ചു.
ഘടകകക്ഷികളെ ഇരുട്ടിലാക്കാനുള്ള ശ്രമം പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പദ്ധതിയുടെ കാര്യത്തിൽ എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. "കമ്മ്യൂണിസ്റ്റ് പാർട്ടി ഇരുട്ടിലാണ്, ഘടകകക്ഷികളെ ഇരുട്ടിലാക്കാൻ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി.എം. ശ്രീ പദ്ധതി സംബന്ധിച്ച ആശങ്ക സി.പി.ഐ.ക്ക് മാത്രമല്ല, സി.പി.എമ്മിനും ഇതേ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഷോക്കേസ് ആണ് പി.എം. ശ്രീ എന്നും ബിനോയ് വിശ്വം വിമർശിച്ചു.
ഈ വിഷയത്തിന് പിന്നിൽ എന്തോ നടക്കുന്നുണ്ട് എന്ന് സംശയം പ്രകടിപ്പിച്ച സി.പി.ഐ സെക്രട്ടറി, "എന്തിനായിരുന്നു സർക്കാരിന് അനാവശ്യമായി ഇത്ര തിടുക്കം?" എന്നും ചോദ്യമുയർത്തി. ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലുള്ള കടുത്ത അതൃപ്തിയാണ് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിലൂടെ പ്രകടിപ്പിച്ചത്.
Binoy Viswam, the CPI state secretary, criticized the Kerala government's decision to join the Central government's PM SHRI scheme, asking why there was "unnecessary haste." He strongly stated that taking such a major decision without consulting the constituent parties is "not the LDF style" (Left Democratic Front's style) and that they should not be kept in the dark. Viswam added that the CPI's concern that the PM SHRI scheme is a "showcase" for the National Education Policy (NEP) is also shared by the CPM (the main ruling party).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."