യുഎഇ പതാക ദിനം നവംബർ 3 ന്: യുഎഇ പതാകയുടെ നിറങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാം
ദുബൈ: 2025 നവംബർ 3 ന് യുഎഇ ദേശീയ പതാക ദിനം ആചരിക്കും. ദേശീയ ദിനാഘോഷത്തിന്റെ പതിമൂന്നാം വാർഷികമാണ് ഇത്. പൊതു അവധി ദിനമല്ലെങ്കിലും, രാജ്യത്തുടനീളമുള്ള എമിറാത്തികളും പ്രവാസികളും ഓഫിസുകളിലും സ്കൂളുകളിലും പാർക്കുകളിലും പൊതു ഇടങ്ങളിലും പതാക ഉയർത്താറുണ്ട്.
പതാക ഉയർത്താൻ ആഹ്വാനം
എല്ലാ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും നവംബർ 3 ന് രാവിലെ 11 മണിക്ക് പതാക ഉയർത്താൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തിട്ടുണ്ട്.
യുഎഇ പതാകയെക്കുറിച്ച്
1971 ഡിസംബർ 2-നാണ് യുഎഇയുടെ ഐക്യം അടയാളപ്പെടുത്തിക്കൊണ്ട് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ആദ്യമായി പതാക ഉയർത്തിയത്.
പച്ച, വെള്ള, കറുപ്പ്, ചുവപ്പ് എന്നീ നാല് നിറങ്ങളാണ് പതാകയിൽ ഉള്ളത്. ഇത് അറബികളുടെ ഐക്യത്തെ പ്രതിനിധീകരിക്കുന്നു.
ഒരു മത്സരത്തിലൂടെയാണ് യുഎഇ ദേശീയ പതാക രൂപകൽപ്പന ചെയ്തത്. അബ്ദുള്ള മുഹമ്മദ് അൽ മഈനയാണ് പതാക രൂപകൽപ്പന ചെയ്തത്. പിന്നീട് അദ്ദേഹം യുഎഇയുടെ വിദേശകാര്യ മന്ത്രിയായി.
നിറങ്ങൾ അർത്ഥമാക്കുന്നത്
ചുവപ്പ് (Red): ദൃഢത, ധീരത, ശക്തി, ധൈര്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുത്തനെ നൽകിയിട്ടുള്ള ചുവപ്പ് ബാൻഡ് മറ്റ് എല്ലാ അർത്ഥങ്ങളെയും ഐക്യത്തോടെ ബന്ധിപ്പിക്കുന്ന ഒന്നായും വ്യാഖ്യാനിക്കാം.
പച്ച (Green): പ്രതീക്ഷ, സന്തോഷം, ശുഭാപ്തിവിശ്വാസം, സ്നേഹം എന്നിവയെ സൂചിപ്പിക്കുന്നു. രാജ്യത്തിന്റെ സമൃദ്ധിയെയും ഇത് പ്രതീകവൽക്കരിക്കുന്നു.
വെള്ള (White): സമാധാനവും സത്യസന്ധതയുമാണ് വെള്ള നിറം കൊണ്ട് അർത്ഥമാക്കുന്നത്. ഏറ്റവും പരിശുദ്ധമായ ഈ നിറം വൃത്തിയുടെ പ്രതീകമായും ചിലർ കാണുന്നു.
കറുപ്പ് (Black): ശത്രുക്കളുടെ പരാജയത്തെയും ഒപ്പം മനക്കരുത്തിനെയും ഈ നിറം പ്രതിനിധീകരിക്കുന്നു. എന്നാൽ, ഇത് എണ്ണയെയാണ് (oil) സൂചിപ്പിക്കുന്നത് തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്.
The UAE National Flag Day, celebrated on November 3, 2025, marks the 13th anniversary of this significant occasion. Although it's not a public holiday, the day is observed with great enthusiasm across the country, symbolizing unity and patriotism among Emiratis and expatriates alike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."