HOME
DETAILS

അഴിമതിയില്‍ മുങ്ങി ജല്‍ജീവന്‍ മിഷന്‍ പദ്ധതി; ലഭിച്ചത് 16,634 പരാതികള്‍; ആയിരത്തിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

  
Web Desk
November 10, 2025 | 12:26 PM

16634 corruption cases charged in central governments rural drinking water scheme jal jeevan mission

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷനില്‍ വ്യാപക അഴിമതി. രാജ്യത്താകമാനം 596 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഉദ്യോഗസ്ഥരും, കോണ്‍ട്രാക്ടര്‍മാരും, ഏജന്‍സികളും അഴിമതിയില്‍ പങ്കാളിയായി. 

രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുവഴി കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനത്തോടെ 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി. ആരംഭിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിന്ന് വ്യാപക പരാതികളാണ് പദ്ധതിക്കെതിരെ ഉയര്‍ന്നത്. ഇതുവരെ 16,634 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പതിനഞ്ച് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപക തട്ടിപ്പാണ് പദ്ധതിയുടെ പേരില്‍ നടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. മൊത്തം പരാതികളില്‍ 85 ശതമാനവും യുപിയില്‍ നിന്നാണ്. തൊട്ടുപിന്നില്‍ ആസാം, ത്രിപുര സംസ്ഥാനങ്ങളുമാണുള്ളത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മേഖാലയ, മിസോറാം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ലിസ്റ്റില്‍ ബാക്കിയുള്ളത്. 

പരാതിയില്‍ അന്വേഷണം നടത്തി ഇതുവരെ 596 ഉദ്യോഗസ്ഥര്‍ക്കും, 822 കോണ്‍ട്രാക്ടര്‍മാര്‍ക്കും, 152 തേഡ് പാര്‍ട്ടി ഏജന്‍സികള്‍ക്കുമെതിരെ നടപടി എടുത്തിട്ടുണ്ട്. യുപിയില്‍ 171 ഉദ്യോഗസ്ഥര്‍ക്കെതിരെയും, രാജസ്ഥാന്‍ 170, മധ്യപ്രദേശ് 151 എന്നിങ്ങനെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിറ്റേഷനാണ് പരാതികള്‍ അന്വേഷിച്ചത്. 

widespread corruption reported in the central government’s rural drinking water scheme, jal jeevan mission, with 596 cases across the country involving officials, contractors, and agencies.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  12 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  12 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  12 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  12 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  12 days ago