രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
ദുബൈ: എല്ലാ വർഷവും നവംബർ 30-ന് ആചരിക്കുന്ന 'രക്തസാക്ഷി ദിനം' (Commemoration Day) ത്തിനുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരൻമാരെ ആദരിക്കുന്ന ദേശീയ ദിനമാണിത്. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവനുസരിച്ച് 2015 ലാണ് രക്തസാക്ഷി ദിനം നിലവിൽ വന്നത്.
രാജ്യത്തുടനീളം അന്തസ്സോടെയും ഏകീകൃത പ്രോട്ടോക്കോളോടെയും ഈ ആചരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങൾ പാലിക്കേണ്ട ഔദ്യോഗിക നടപടിക്രമങ്ങൾ ഈ പുതിയ മാർഗ്ഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
തങ്ങളുടെ മക്കളുടെ ത്യാഗങ്ങൾ ഒരിക്കലും രാജ്യം മറക്കില്ലെന്ന് ഈ ദിനം പ്രഖ്യാപിക്കുന്നു. യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും രക്തസാക്ഷികളുടെ ധീരതയെ ആദരിക്കുകയും അവരുടെ കുടുംബങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഈ ചടങ്ങിൽ പങ്കാളികളാവും.
2025-ലെ പുതിയ ആചാരക്രമം (നവംബർ 30-ന്)
2025ലെ പുതിയ പ്രോട്ടോക്കോൾ പ്രകാരം, എല്ലാ സർക്കാർ സ്ഥാപനങ്ങളും ഈ നിർദേശങ്ങൾ പാലിക്കണം:
- പതാക താഴ്ത്തൽ: രാവിലെ 8:00 മുതൽ 11:30 വരെ.
- ഒരു മിനിറ്റ് മൗനപ്രാർത്ഥന: 11:30 ന് തുടങ്ങി 11:31 ന് അവസാനിക്കും.
- പതാക ഉയർത്തൽ: 11:31 ന് യുഎഇ ദേശീയ ഗാനത്തോടൊപ്പം പതാക വീണ്ടും ഉയർത്തും.
പ്രധാന നിർദ്ദേശങ്ങൾ
രക്തസാക്ഷി ദിനം രാജ്യത്തോടുള്ള കൂറ്, ത്യാഗം, സ്നേഹം എന്നിവ പ്രതിഫലിക്കുന്ന ഒരു ദേശീയ ദിനമായി കണക്കാക്കണം. ഈ ദിനത്തിലെ ആചാരങ്ങളോടൊപ്പം മറ്റ് ആഘോഷ പരിപാടികൾ നടത്താൻ പാടില്ല.
പതാക പ്രോട്ടോക്കോൾ: യുഎഇയുടെ ഔദ്യോഗിക 'പതാക പ്രോട്ടോക്കോൾ ഗൈഡ്' അനുസരിച്ച് വേണം പതാക താഴ്ത്തുന്നതും ഉയർത്തുന്നതും.
ഔദ്യോഗിക ലോഗോ ഉപയോഗം: ദേശീയ അനുസ്മരണവുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണ സാമഗ്രികളിലും സർക്കാർ സ്ഥാപനങ്ങൾ ഔദ്യോഗിക ലോഗോ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ലോഗോയുടെ വലുപ്പം, നിറങ്ങൾ, യുഎഇ പതാകയുടെ നിറങ്ങളിൽ നിന്ന് എടുത്ത ഔദ്യോഗിക കളർ പാലറ്റ്, ഔദ്യോഗിക ഫോണ്ടുകൾ (ഇംഗ്ലീഷിന് DIN Next LT Pro, അറബിക്കിന് DIN Next LT Arabic) എന്നിവയെല്ലാം ഇതിൽ വ്യക്തമാക്കുന്നുണ്ട്.
വിലക്കിയ കാര്യങ്ങൾ: ലോഗോയുടെ നിറങ്ങൾ മാറ്റുക, ഘടകങ്ങൾ പുനഃക്രമീകരിക്കുക, അനുപാതം മാറ്റുക, മറ്റ് ഫോണ്ടുകൾ ഉപയോഗിക്കുക തുടങ്ങിയവ കർശനമായി നിരോധിച്ചിട്ടുണ്ട്.
The United Arab Emirates (UAE) has released revised guidelines for Martyrs' Day, observed annually on November 30. This national day honors the brave soldiers who sacrificed their lives for the country. Martyrs' Day was established in 2015 by the late Sheikh Khalifa bin Zayed Al Nahyan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."