വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം സാറാ ബെക്ക്‌സ്‌ട്രോം (20) മരിച്ചു. പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അവര്‍ മരണത്തിന് കീഴടങ്ങിയതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ രണ്ട് പേര്‍ക്കാണ് പരുക്കേറ്റിരുന്നത്. പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം തന്നെയായ ആന്‍ഡ്രൂ വൂള്‍ഫ് (24) ചികിത്സയിലാണ്. ഇയാളുടെ പരുക്കും ഗുരുതരമാണെന്ന് ട്രംപ് അറിയിച്ചു.
സംഭവത്തില്‍ അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാള്‍ (29)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത ഇയാളെ നാഷനല്‍ ഗാര്‍ഡ് അംഗം വെടിവച്ചാണ് പിടികൂടിയത്. ഇയാള്‍ അഫ്ഗാന്‍ യുദ്ധകാലത്ത് യു.എസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സി.ഐ.എ സ്ഥിരീകരിച്ചു. സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് റഹ്‌മാനുല്ലയുടെ യു.എസ് സൈനിക ബന്ധം സ്ഥിരീകരിച്ചത്. റഹ്‌മാനുല്ല യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടു.
വെടിവയ്പ് നടക്കുമ്പോള്‍ ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. വൈറ്റ് ഹൗസില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെ മെട്രോ സ്റ്റോപ്പിന് സമീപം വച്ചുണ്ടായ ആക്രമണത്തെ അതിരൂക്ഷ ഭാഷയിലാണ് ട്രംപ് അപലപിച്ചത്. വെടിവച്ചയാളെ മൃഗം എന്നും അഫ്ഗാനിസ്ഥാനെ ഭൂമിയിലെ നരകം എന്നും വിശേഷിപ്പിച്ച ട്രംപ്, അക്രമം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും പറഞ്ഞു.
വെടിവയ്പിനെ തുടര്‍ന്ന് അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികള്‍ യു.എസ് നിര്‍ത്തിവച്ചു.
national guard member sarah, who was injured in a shooting near the white house, has died. reports indicate that the shooter was an afghan national who had previously worked for the united states, adding a complex dimension to the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."