ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജവാദ് സിദ്ദീഖിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഭീകരവാദ ബന്ധമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സിദ്ദീഖിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
തിങ്കളാഴ്ച്ച അഡീഷനല്‍ സെഷന്‍ ജഡ്ജി ശീതള്‍ ചൗധരി പ്രധാന് മുന്നില്‍ ഹാജരാക്കിയ സിദ്ധീഖിയെ ഡിസംബര്‍ 15 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ നവംബര്‍ 19ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സിദ്ദീഖിയെ 13 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
അതേസമയം ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കശ്മീരില്‍ എട്ടിടത്ത് റെയ്ഡ് നടത്തി. ദക്ഷിണ കശ്മീരിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ്. കേസില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത ഡോ അതീല്‍ അഹ്‌മദ് റാത്തര്‍, ഡോ മുസമ്മല്‍ ഷക്കീല്‍, മുഫ്തി ഇര്‍ഫാന്‍ അഹ്‌മദ്, അമീര്‍ റാഷിദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. നേരത്തെ ജമ്മു-കശ്മീര്‍ പൊലിസ് അറ്‌സറ്റ് ചെയ്ത ഇവരിപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ്.
al-falah university founder jawad siddiqi was sent to 14 days judicial custody in red fort blast case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."