കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന
കുവൈത്ത് സിറ്റി: അനധികൃതമായി മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നതിനും, പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നതിനുമെതിരെ നടപടിയെടുത്ത് കുവൈത്ത് പരിസ്ഥിതി പൊതു അതോറിറ്റി (EPA). അഹമ്മദി ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് നടപടി.
കുവൈത്ത് മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, ജനറൽ ഫയർ ഫോഴ്സ് എന്നിവർ ഈ സംയുക്തമായാണ് പരിശോധനാ കാമ്പയിൻ നടത്തിയത്. ഈ പരിശോധനയിൽ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 40, 41 പ്രകാരം ആറ് പരിസ്ഥിതി നിയമലംഘന നോട്ടിസുകൾ നൽകി.
ക്യാമ്പിംഗ് നിരോധിച്ച സ്ഥലങ്ങളിലും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാത്ത സ്ഥലങ്ങളിലും സ്ഥാപിച്ച നിരവധി അനധികൃത ക്യാമ്പുകൾ അധികൃതർ നീക്കം ചെയ്തു.
അനധികൃത ക്യാമ്പിംഗ് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിൻ എന്ന് പരിസ്ഥിതി പൊതു അതോറിറ്റി വ്യക്തമാക്കി.
മരുഭൂമിയിൽ പോകുന്നവരോടും ക്യാമ്പ് ഉടമകളോടും അധികൃതർ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചു:
- പരിസ്ഥിതി സംരക്ഷണ നിയമം (Law No. 42 of 2014, ഭേദഗതി ചെയ്ത Law No. 99 of 2015) കർശനമായി പാലിക്കണം.
- ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കൃത്യമായ അനുമതികൾ നേടുകയും സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം.
The Kuwait Environment Public Authority (EPA) has taken action against individuals camping illegally in the desert and violating environmental laws in Ahmadi Governorate, as part of its efforts to protect the environment and enforce regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."