മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍
ന്യൂഡല്‍ഹി: എന്നും ഒന്നാമതെന്ന ബി.ജെ.പിയുടേയും യോഗിയുടേയും വാക്കുകള്‍ ഇതാ ശരിയായിരിക്കുന്നു.ഒന്നാംസ്ഥാനം പക്ഷേ വികസനത്തില്‍ അല്ലെന്ന് മാത്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള സിറ്റികളുടെ എണ്ണത്തിലാണ് ഉത്തര്‍പ്രദേശ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
മെട്രോസിറ്റികളായ ഡല്‍ഹിയോ ബംഗളുരുവോ അല്ല ത്തര്‍ പ്രദേശിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന റിപ്പോര്‍ട്ട് ചെയ്യുകയാണ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് എനര്‍ജി ആന്റ് ക്ലീന്‍ എയര്‍. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡല്‍ഹിയേക്കാള്‍ രൂക്ഷമാണ് ഗാസിയാബാദിലെ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യത്തെ പത്ത് സിറ്റികളില്‍ ആറെണ്ണവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഗാസിയാബാദ്, ഹാപൂര്‍, സോനിപത്, മീററ്റ്, റോത്തക്, എന്നീ ഉത്തര്‍ പ്രദേശ് നഗരങ്ങളാണ് ആദ്യ പത്തിലുള്ളവ.
പട്ടികയില്‍ മൂന്ന് നഗരങ്ങള്‍ ഹരിയാനയില്‍ നിന്നുമാണ്. നോയ്ഡ(രണ്ട്), ബഹദുര്‍ഗഡ് (മൂന്ന്), ഗ്രേറ്റര്‍ നോയ്ഡ (ആറ്) എന്നിവയാണ് ഹരിയാന നഗരങ്ങള്‍. ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഗാസിയാബാദ്, ഹരിയാനയിലെ നോയ്ഡ, ബഹദുര്‍ഗഡ് എന്നിവക്കു പിന്നില്‍ നാലാം സ്ഥാനത്താണ് രാജ്യ തലസ്ഥാനം.
ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് നവംബറില്‍ ഈ നഗരങ്ങളുടെ അന്തരീക്ഷ നിലവാരമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രതിമാസ ശരാശരി PM2.5 സാന്ദ്രത ഒരു ക്യുബിക് മീറ്ററിന് 224 മൈക്രോഗ്രാം എന്ന നിലയിലും വായുവിന്റെ ഗുണനിലവാരം 30 ദിവസങ്ങളിലും ദേശീയ മാനദണ്ഡങ്ങള്‍ക്ക് മുകളിലാണെന്നും വിശകലനം പറയുന്നു.
ക്യൂബിക് മീറ്ററിന് 215 മൈക്രോഗ്രാം ആണ് ഡല്‍ഹിയില്‍ നവംബറിലെ വായുഗുണനിലവാരം. ഒക്ടോബറിലേക്കാള്‍ ഇരട്ടി വരുമിത്.
ഏറ്റവും കൂടുതല്‍ മലിനീകരണ ഭീഷണിയുള്ള നഗരങ്ങളുള്ള സംസ്ഥാനം എന്ന റെക്കോഡ് രാജസ്ഥാനാണ്. 34ല്‍ ല്‍ 23ഉം ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ഹരിയാനയില്‍ 22ഉം, ഉത്തര്‍ പ്രദേശില്‍ 14ഉം നഗരങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.
ക്ലീന്‍ സിറ്റികള്‍
അതേസമയം, മലിനീകരണം കുറഞ്ഞ ക്ലീന്‍ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ തലസ്ഥാന നഗരവും ഇടം പിടിച്ചു. രാജ്യത്തെ മലിനീകരണം കുറഞ്ഞ പത്ത് നഗരങ്ങളില്‍ ആറും കര്‍ണാടകയില്‍ നിന്നാണ്. കേരളത്തില്‍ നിന്നും തിരുവനന്തപുരം ഏഴാം സ്ഥാനക്കാരായി ഇടം നേടി. മേഘാലയയിലെ ഷില്ലോങ് ആണ് രാജ്യത്തെ ഏറ്റവും മികച്ച ക്ലീന്‍ സിറ്റി. സിക്കിമിലെ ഗാങ്‌ടോക്, കര്‍ണാടകയിലെ കൊപ്പല്‍, ചാമരാജ് നഗര്‍, തമിഴ്‌നാട്ടിലെ പല്‍കലൈപേരൂര്‍, കര്‍ണാടകയിലെ ശിവമൊഗ്ഗ എന്നിവക്കു പിന്നിലായി ഏഴാമതായി തിരുവനന്തപുരുമുണ്ട്.
ഏഴ് മൈക്രോഗ്രാമാണ് ഷില്ലോങിലെ പി.എം 25 ശരാശരി. തിരുവനന്തപുരത്തിന്റേത് ഒരു ക്യൂബിക് മീറ്ററിന് 20 മൈക്രോ ഗ്രാമും.
uttar pradesh has emerged as the most polluted region with six cities in india’s top ten polluted list, while kerala secures a spot among the clean cities, highlighting strong environmental management
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."