തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി
കാസർകോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വോട്ടിങ് മിഷീൻ ഉൾപ്പടെയുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണങ്ങളായി പ്രവർത്തിക്കുന്ന സ്ട്രോങ്ങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
സ്ട്രോങ്ങ് റൂമുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങളെ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഡിസംബർ എട്ടിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ച
1. മഞ്ചേശ്വരം ബ്ലോക്ക്- ജിഎച്ച്എസ്എസ് കുമ്പള
2. കാസറകോട ബ്ലോക്ക്- ഗവ. കോളേജ് കാസറഗോഡ്
3. കാറഡുക്ക ബ്ലോക്ക് - Brhss ബോവിക്കാനം (Hss, Hs, and Up)
4. കാഞ്ഞങ്ങാട് ബ്ലോക്ക്- ദുർഗ എച്ച്എസ്എസ്, കാഞ്ഞങ്ങാട്
5. നീലേശ്വരം മുനിസിപ്പാലിറ്റി - രാജാസ് എച്ച്എസ്എസ്, നീലേശ്വരം
6. പരപ്പ ബ്ലോക്ക് - Ghss പരപ്പ
7. നീലേശ്വരം ബ്ലോക്ക് - നെഹ്‌റു കോളേജ്, പടന്നക്കാട്
8. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി- ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൊസ്ദുർഗ്
എന്നീ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."