കുവൈത്തില്‍ തെരുവുനായ ശല്യം രൂക്ഷം; റാബീസ് ഭീഷണി ഭയന്ന് പരിസരവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ തെരുവുനായകളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ പൊതുജനങ്ങളുടെ സുരക്ഷ ആശങ്കയിലാണ്. ചില തെരുവുനായകള്‍ക്ക് റാബീസ് ബാധയുണ്ടെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ഒരു കാലത്ത് പരിമിതമായിരുന്ന പ്രശ്‌നം, ഇപ്പോള്‍ ഗുരുതരവും പൊതുജനാരോഗ്യത്തിന് തന്നെ വെല്ലുവിളിയും ആയിരിക്കുകയാണ്.
എന്നാല്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പ്രശ്‌നം മുന്നോട്ട് വെച്ചിട്ടും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടും, പ്രശ്‌നത്തിന് സമഗ്രമായ പരിഹാരം നടപ്പാക്കിയിട്ടില്ലെന്നതാണ് പ്രധാന ആരോപണം.
ആരോപണത്തില്‍ ബന്ധപ്പെട്ട അധികാരികള്‍, പ്രത്യേകിച്ച് പൊതു കൃഷി മത്സ്യവിഭവ അതോറിറ്റി (PAAF)സ്വീകരിച്ച നടപടി ത്യപ്തിയുളളതല്ല.തെരുവുകള്‍, പൊതുനടപ്പാതകള്‍, തുറന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നായകളുടെ എണ്ണം വര്‍ധിച്ചതായി നാട്ടുകാര്‍ പറഞ്ഞു.ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ പ്രദേശത്ത് നിരവധി തെരുവുനായകള്‍ ഉണ്ട്്. മേഖലയില്‍ ആക്രമണങ്ങളും കടിയേറ്റ സംഭവങ്ങളും ആവര്‍ത്തിക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
Expats in Kuwait’s Shuwaikh Industrial Area are increasingly worried due to frequent attacks and aggressive behavior from stray dogs roaming the locality. Workers and residents report daily fear while moving around the area, especially at night and in less crowded streets. Despite repeated complaints and growing concern, effective action from authorities remains limited, leaving public safety at risk.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."