രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്: 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിത നേരത്തെ ഫേസ്ബുക്കിൽ കുറിച്ച പ്രയോഗമായ 'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്' എന്ന വരികൾ ആലേഖനം ചെയ്ത കപ്പ് ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
എൽഡിഎഫ് സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി കപ്പുമായി എത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അതിജീവിത പങ്കുവെച്ച പോസ്റ്റിലെ ശ്രദ്ധേയമായ വരികളായിരുന്നു ഇത്. കേസിലെ രാഷ്ട്രീയമാനങ്ങൾക്കപ്പുറം അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ മുഖ്യമന്ത്രി നൽകുന്നത്.
അതേസമയം, റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവായി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇത് സംബന്ധിച്ച് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. കേസിലെ കൂടുതൽ തെളിവെടുപ്പിനായി രാഹുലിനെ ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. രാഹുലിനെതിരെ ചുമത്തപ്പെട്ട കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നാളെ കോടതിയിൽ ഹാജരാക്കുന്നതോടെ കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനമുണ്ടാകും.
Chief Minister Pinarayi Vijayan has expressed strong support for the survivor in a case involving Youth Congress State President Rahul Mamkootathil. The Chief Minister shared a message of solidarity, using the phrase "love you too moon and back" to emphasize his support for the victim. The statement comes amid ongoing legal proceedings and political discussions surrounding the allegations against the youth leader.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."