ലോകകപ്പിലും ചരിത്രമെഴുതി വൈഭവ്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 14കാരൻ
2026 ഐസിസി അണ്ടർ 19 ലോകകപ്പിലെ ആദ്യ മത്സരത്തിൽ യുഎസ്എയെ ആറ് വിക്കറ്റുകൾക്ക് വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 35.2 ഓവറിൽ 107 റൺസിന് പുറത്തായി. മഴക്ക് പിന്നാലെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം 37 ഓവറിൽ 96 റൺസാക്കി ചുരുക്കി. ഈ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
വിജയത്തിനൊപ്പം ഒരു ചരിത്രനേട്ടമാണ് ഇന്ത്യൻ താരം വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. 15 വയസ്സ് തികയുന്നതിന് മുമ്പായി അണ്ടർ 19 ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായാണ് വൈഭവ് റെക്കോർഡിട്ടത്. 14 വയസ്സും 294 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അണ്ടർ 19 ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കുമാർ കുഷാഗ്ര ആയിരുന്നു. 15 വയസ്സും 88 ദിവസവും പ്രായമുള്ളപ്പോഴാണ് കുമാർ കുഷാഗ്ര ഈ നേട്ടം കൈക്കിവരിച്ചത്. 2020ൽ ശ്രീലങ്കക്കെതിരെയായിരുന്നു താരം ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
അതേസമയം മത്സരത്തിൽ ഇന്ത്യൻ നിരയിൽ 41 പന്തിൽ പുറത്താവാതെ 43 റൺസ് നേടി അഭിഗ്യാൻ കുണ്ടു തിളങ്ങി. അഞ്ചു ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ ആയുഷ് മാത്രേ 19 റൺസും വിഹാർ മൽഹോത്ര 18 റൺസും സ്വന്തമാക്കി. വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ഹെനിൻ പട്ടേൽ മിന്നും പ്രകടനമാണ് നടത്തിയത്. ഏഴ് ഓവറിൽ ഒരു മെയ്ഡൻ അടക്കം 16 റൺസ് വിട്ടുനൽകിയാണ് താരം അമേരിക്കയുടെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്.
India got off to a flying start by defeating USA by six wickets in their opening match of the 2026 ICC Under-19 World Cup. With the victory, Indian player Vaibhav Suryavanshi created history. Vaibhav became the first Indian player to make his debut in the Under-19 World Cup before turning 15. Vaibhav achieved this feat at the age of 14 years and 294 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."