HOME
DETAILS

വയനാട് സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ.വി ജയന്‍ പാര്‍ട്ടി വിട്ടു

  
January 16, 2026 | 5:15 AM

wayanad-cpm-crisis-av-jayan-quits-party

കല്‍പ്പറ്റ: വയനാട് സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. സി.പി.എം നേതാവും പൂതാടി പഞ്ചായത്തംഗവുമായ എ.വി ജയന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയിലെ ചില നേതാക്കളുടെ കൊള്ളരുതായ്മക്കെതിരേ പ്രതികരിച്ചതിനെ തുടര്‍ന്ന് തന്നെ തകര്‍ക്കാന്‍ പാര്‍ട്ടിയില്‍ ശ്രമം നടക്കുന്നതായി എ.വി ജയന്‍ പറഞ്ഞു.

കല്‍പ്പറ്റയിലെ രണ്ട് ജില്ലാ നേതാക്കളും പുല്‍പള്ളിയിലെ ഒരുനേതാവുമാണ് തനിക്കെതിരേ പ്രവര്‍ത്തിക്കുന്നത്. നേതാക്കള്‍ക്കെതിരേ പ്രതികരിച്ചതിന് പിന്നാലെയാണ് തനിക്കെതിരേ നടപടിയുണ്ടായത്.

തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമമുണ്ടായെന്നും സ്വകാര്യ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. 

ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ തുടരില്ലെന്നും ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് പഞ്ചായത്തംഗമായി തുടരും. പാര്‍ട്ടി മാറ്റം ഉടനില്ലെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

A major crisis has erupted within the CPI(M) in Wayanad as senior leader and Poothadi Panchayat member A.V. Jayan resigned from the party. Jayan alleged that disciplinary action was taken against him after he raised objections to the misconduct of certain party leaders



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  15 days ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  15 days ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  15 days ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  15 days ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  15 days ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  15 days ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  15 days ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  15 days ago
No Image

ലങ്കൻ കൊടുങ്കാറ്റ് ചരിത്രത്തിലേക്ക്; ഇങ്ങനെയൊരു സെഞ്ച്വറി ലോകകപ്പിൽ ആദ്യം

Cricket
  •  15 days ago
No Image

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു:15 കുട്ടികള്‍ക്ക് പരുക്ക്

Kerala
  •  15 days ago