HOME
DETAILS

ലക്ഷദ്വീപിൽ വാഹന നിയന്ത്രണം റമദാൻ വരെ നീട്ടി; മദ്യവില്പനയിൽ ഇളവ് നൽകിയതിനെതിരെ പ്രതിഷേധം ശക്തം

  
Web Desk
February 23, 2026 | 8:01 AM

lakshadweep vehicle restrictions postponed until ramadan protests intensify over liquor permit easing

കവരത്തി: ലക്ഷദ്വീപിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബുധനാഴ്ചകളിലെ വാഹന നിയന്ത്രണം ഉടൻ നടപ്പിലാക്കില്ല. റമദാൻ മാസം കഴിയുന്നത് വരെ ഉത്തരവ് നടപ്പിലാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ചകളിലെ വാഹന നിരോധനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16-ന് കോടതി വീണ്ടും പരിഗണിക്കും.

ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആഴ്ചയിലൊരിക്കൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചും റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലുമാണ് നടപ്പിലാക്കുന്നത് താൽക്കാലികമായി നീട്ടിവെച്ചത്.

എന്നാൽ വാഹന നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും, ദ്വീപിലെ മദ്യനിരോധന നിയമങ്ങളിൽ ഇളവ് വരുത്തിയ ഭരണകൂടത്തിന്റെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ജനവാസമുള്ള പത്ത് ദ്വീപുകളിലെയും സർക്കാർ 'ഡാക് ബംഗ്ലാവുകളിൽ' മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നൽകിക്കൊണ്ട് കളക്ടർ ഡോ. ആർ. ഗിരി ശങ്കർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഡാക് ബംഗ്ലാവുകൾക്ക് മദ്യം സംഭരിക്കാനും വിതരണം ചെയ്യാനും കളക്ടർ അനുമതി നൽകിയിരുന്നു. സാധുവായ പെർമിറ്റുള്ള വ്യക്തികൾക്ക് മാത്രമേ മദ്യം നൽകാവൂ, സ്റ്റോക്കും വിതരണവും സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്.

വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഈ നീക്കം ദ്വീപിന്റെ സാംസ്കാരിക തനിമയെ തകർക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ജനവികാരം കണക്കിലെടുക്കാതെയുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 

 

the lakshadweep administration has announced that the proposed wednesday vehicle ban, aimed at promoting health and eco-friendly living, will be put on hold until after ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  11 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  11 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  11 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  11 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  11 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  11 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  11 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  11 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  11 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  11 days ago