HOME
DETAILS

നിര്‍ബന്ധിത സാലറി ചലഞ്ചിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍

  
backup
April 08, 2020 | 4:12 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%b8%e0%b4%be%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%9a%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9a-3

 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കാനുള്ള ശ്രമമാണ് സാലറി ചലഞ്ചിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്.
സി.പി.എമ്മിന്റെ ബക്കറ്റ് പിരിവ് രീതി സര്‍ക്കാരും തുടരുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ എന്തിന് വേണ്ടിയാണ് സാലറി ചലഞ്ച് നടത്തുന്നതെന്ന് വ്യക്തമാക്കണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും ജീവനക്കാരും അധ്യാപകരുമെല്ലാം അവരുടെ കൈയില്‍ നിന്ന് അകമഴിഞ്ഞ സംഭാവന നല്‍കണമെന്ന് പറയുന്നത് അംഗീകരിക്കാം. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി വാങ്ങുമെന്ന ഭീഷണി ഈ ഘട്ടത്തില്‍ ശരിയായ രീതിയല്ല. 1894 കോടി രൂപ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ സാലറി ചലഞ്ചിലൂടെ നേടിയ 1717 കോടി രൂപ ദുരിതാശ്വാസനിധിയിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തും ധാരിളത്വവും കൊണ്ട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൊവിഡിനെ മറയാക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. കൊവിഡ് പ്രതിരോധ രംഗത്ത് തുടക്കം മുതല്‍ സര്‍ക്കാരിനോട് സഹകരിച്ചു നീങ്ങുന്ന പ്രതിപക്ഷത്തെ സാലറി ചലഞ്ച് തീരുമാനമെടുത്തപ്പോഴും ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനായി കര്‍മസമിതി രൂപീകരിച്ചപ്പോഴും ആലോചിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങള്‍ക്ക് സാധാരണയായി കിട്ടുന്ന റേഷന്‍തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി സൗജന്യമായി നല്‍കുന്നത് മാത്രമാണ് റേഷന്‍വിതരണത്തില്‍ വരുന്ന ചെലവ്. അല്ലാതെയുള്ള എല്ലാ ധാന്യവിഹിതവും നിലവില്‍ മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് ലഭ്യമാകുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സമ്മതപത്രം വാങ്ങിയുള്ള സാലറി ചലഞ്ചല്ലാതെ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളിലെ അടിസ്ഥാന വിഭാഗത്തെ മാറ്റിനിര്‍ത്തി അതിസമ്പന്നരോട് മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ ഓരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തീരുമാനമാണ് സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.. പണമല്ല, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള മനസ്സിനാണ് പ്രമുഖ്യം നല്‍കേണ്ടത്. പ്രവര്‍ത്തനങ്ങളുടെ മുഖ്യപങ്ക് വഹിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പഞ്ചായത്തുകള്‍ക്ക ്അഞ്ചു ലക്ഷം വീതവും മുന്‍സിപ്പാലിറ്റികള്‍ക്ക് പത്ത് ലക്ഷം വീതവും കോര്‍പറേഷനുകള്‍ക്ക് ഒരു കോടി രൂപ വീതവും നല്‍കണം.സന്നദ്ധ സംഘനടകള്‍ക്കെല്ലാം പ്രവര്‍ത്തിക്കുന്നതിന് അനുവാദം നല്‍കണമെന്നും ഇതിനായി ആവശ്യമെങ്കില്‍ ക്രമീകരണങ്ങള്‍ ആകാമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  20 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  20 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  20 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  20 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  20 days ago
No Image

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

crime
  •  20 days ago
No Image

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം: തായ് പോ തീപിടിത്തത്തിൽ മരണം 94 ആയി; 200-ൽ അധികം പേരെ കാണാനില്ല, നടുങ്ങി ഹോങ്കോങ്

International
  •  21 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി; യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ

crime
  •  21 days ago
No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  21 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  21 days ago