HOME
DETAILS

റമദാന്‍ ശുചീകരണത്തിന്റെ പുണ്യമാസം

  
backup
June 09, 2018 | 7:39 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

പുണ്യറമദാന്‍ ശുദ്ധീകരണത്തിന്റെ മാസമാണ്. ഒരു മനുഷ്യന്‍ അവന്റെ ശരീരവും മനസും ഒരു പോലെ സ്വയം നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. സഹജീവികളുടെ വിശപ്പ് മനസിലാക്കുന്നതിലൂടെ കാരുണ്യം എന്ന മഹത്തായ മൂല്യങ്ങളാണ് നാം പഠിക്കുന്നത്. ഇതിലൂടെ സാഹോദര്യം ഊട്ടിയുറപ്പിക്കാം. റമദാന്‍ മാസത്തില്‍ ചെയ്യുന്ന പുണ്യ കര്‍മങ്ങള്‍ക്ക് പതിന്‍മടങ്ങ് അനുഗ്രഹമാണെന്ന് പറയുന്നുണ്ട്. നിരന്തര പ്രാര്‍ഥനകളുടെയും സഹനതയുടെയും സംയമനത്തിന്റെയും ദൈവീകാരാധനകളുടെയും മാസം കൂടിയാണ് റമദാന്‍. ഈ മാസത്തില്‍ ഓരോ ദിനത്തിലും ഒരു യഥാര്‍ഥ മനുഷ്യന്‍ അവന്റെ ശരീരവുമായുള്ള സമരത്തിലാണ് അതിന്റെ പൂര്‍ണാര്‍ഥത്തില്‍ തന്നെ. നോമ്പുകാരനായ ഒരു വ്യക്തി ആഹാരാദികള്‍ വര്‍ജിക്കുന്നതോടൊപ്പം അവന്റെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും കര്‍മങ്ങള്‍ക്കും വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണ്. ഇതിലൂടെ മാത്രമേ മനുഷ്യന്‍ മുഴുവനായും ശുദ്ധവാനാവുകയുള്ളൂ.
മനുഷ്യശുചീകരണം അഞ്ച് വിധമാണ്. മനശൗചം, വാക് ശൗചം, കര്‍മശൗചം, ശരീര ശൗചം, കുലശൗചം എന്നിവയാണവ. ഇതില്‍ അവസാനത്തെ കുലശൗചത്തിനാണ് അവന്‍ പ്രാധാന്യം നല്‍കേണ്ടത്. നമ്മുടെത് മനുഷ്യകുലമാണ്. അതിനാല്‍ നമ്മള്‍ ഓരോരുത്തരും മുഴുവന്‍ മനുഷ്യരെയും പ്രതിനിധാനം ചെയ്യുന്നവരാണ്.
അപ്പോള്‍ ആരെങ്കിലുമൊരാള്‍ ചെയ്യുന്ന തെറ്റ് മൊത്തം മാനവകുലത്തിന് അപമാനമുണ്ടാക്കുന്നതാണ്. നാം ചെയ്യുന്ന കര്‍മങ്ങള്‍ പലവിധമാണ്. ലോകത്ത് മനുഷ്യനൊഴികെ മറ്റ് ജീവജാലങ്ങളൊന്നും തെറ്റ് ചെയ്യുന്നില്ല. മനുഷ്യരാണെന്ന നിലയ്ക്ക് മനുഷ്യന്‍ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. അതിനാല്‍ നമ്മുടെ കര്‍മങ്ങളില്‍ ഈ അഞ്ച് ശുചിത്വവും ഒരുമിച്ച് വരേണ്ടത് അനിവാര്യമാണ്. ഈയൊരു ശുദ്ധീകരണ പ്രക്രിയ നടക്കുന്ന സമയമാണ് റമദാന്‍ മാസം. എല്ലാം ആ അര്‍ഥത്തില്‍ നടക്കണം. ഈയൊരറിവിലല്ലാതെ ചെയ്യുന്ന പ്രക്രിയ നമുക്ക് ഒരിക്കലും ഉപകാരപ്രദമാവില്ല. നമ്മുടെ അറിവിന്റെ നിറവിലായിരിക്കണം ഈ പുണ്യറമദാന്‍ ആചരിക്കേണ്ടത്. അതിന് എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെയ്‌ഡനെ നഗ്നനാക്കാതെ റൂട്ടിന്റെ സെഞ്ചുറി 'രക്ഷിച്ചു'; ഓസീസ് മണ്ണിലെ സെ‍ഞ്ചുറി വരൾച്ച അവസാനിപ്പിച്ച് ഇതിഹാസം

Cricket
  •  a day ago
No Image

വജ്രം പോലെ തിളങ്ങി മക്ക; ബഹിരാകാശ യാത്രികൻ പകർത്തിയ ചിത്രം വൈറൽ

Saudi-arabia
  •  a day ago
No Image

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ; അതിക്രമം യുവതി മൊബൈലിൽ പകർത്തി

crime
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ ഹാജരായേക്കും; കോടതിയിൽ വൻ പൊലിസ് സന്നാഹം

Kerala
  •  a day ago
No Image

'കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം'; വിഡിയോകോളിലെ 'സിബിഐ' തട്ടിപ്പിൽ നിന്ന് പൊലിസ് ഇടപെടലിൽ രക്ഷപ്പെട്ട് കണ്ണൂർ ഡോക്ടർ ദമ്പതികൾ

crime
  •  a day ago
No Image

​ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ: ഈദുൽ ഇത്തിഹാദിനോട് അനുബന്ധിച്ച് സമൂഹവിവാഹം നടത്തി; പുതുജീവിതം ആരംഭിച്ച് 54 ഫലസ്തീനി ദമ്പതികൾ

uae
  •  a day ago
No Image

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്; കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടൽ, നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

രാഹുലിന്റെ പേഴ്‌സണ്‍ സ്റ്റാഫും ഡ്രൈവറും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

കൃത്രിമക്കാൽ നൽകാമെന്ന് മമ്മൂട്ടി; 'നടക്കു'മെന്ന ഉറപ്പിൽ സന്ധ്യ തിരികെ നാട്ടിലേക്ക്

Kerala
  •  a day ago
No Image

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധി: 3 ദിവസം കൊണ്ട് റദ്ദാക്കിയത് 325-ൽ അധികം സർവീസുകൾ; വലഞ്ഞ് യാത്രക്കാർ

uae
  •  a day ago